അതിരമ്പുഴ സെന്റ്. മേരീസ് ഫൊറോന ഇടവക പള്ളിയിലെ 2500 ഓളം കുടുംബങ്ങളിലെ അംഗങ്ങള്‍ എല്ലാവരും ഒന്നിച്ചു ചേരുന്ന ഇടവക ദിനം ഞായറാഴ്ച വൈകുന്നേരം അഞ്ചുമണിക്ക് അതിരമ്പുഴ സെന്റ്് സെബാസ്റ്റ്യന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ച് നടക്കും. പൊതുസമ്മേളനം കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും.. പള്ളി വികാരി ഫാ. ഡോ. ജോസഫ് മുണ്ടകത്തില്‍ അധ്യക്ഷത വഹിക്കും. ഡോ. കുര്യാസ് കുമ്പളക്കുഴി മുഖ്യ പ്രഭാഷണം നടത്തും. വിവാഹത്തിന്റെ 50 വര്‍ഷവും 25 വര്‍ഷവും പൂര്‍ത്തിയാക്കിയ ദമ്പതികളെ ചടങ്ങില്‍ ആദരിക്കുo.






0 Comments