Breaking...

9/recent/ticker-posts

Header Ads Widget

അയര്‍ക്കുന്നം SNDP ശാഖായോഗം ശ്രീ നാരായണ ഗുരുദേവ ക്ഷേത്രത്തിലെ തിരുവുത്സവാഘോഷങ്ങള്‍ക്ക് കൊടിയേറി.



അയര്‍ക്കുന്നം SNDP ശാഖായോഗം ശ്രീ നാരായണ ഗുരുദേവ ക്ഷേത്രത്തിലെ തിരുവുത്സവാഘോഷങ്ങള്‍ക്ക് കൊടിയേറി. പ്രജിത് തന്ത്രികളുടെയും, രാജീവ് ശാന്തിയുടെയും മുഖകാര്‍മ്മികത്വത്തിലാണ് കൊടിയേറ്റ് ചടങ്ങുകള്‍ നടന്നത്. ഗുരുപൂജ, കലശപൂജ എന്നിവയും നടന്നു. സ്മിതാ പ്രശാന്ത് പ്രഭാഷണം നടത്തി. പ്രസാദമൂട്ടും നടന്നു. രണ്ടാം ദിവസമായ വെള്ളിയാഴ്ച പ്രഭാഷണം, ഗുരുപൂജ, പ്രസാദമൂട്ട്, ഗുരുദേവ കൃതികളുടെ ആലാപനം, കൈകൊട്ടിക്കളി എന്നിവ നടക്കും. സമാപന ദിവസമായ ശനിയാഴ്ച സ്വാമി പ്രബോധ തീര്‍ത്ഥ പ്രഭാഷണം നടത്തും. വൈകീട്ട് പന്നിക്കുഴി ശ്രീനാരായണ നഗറില്‍ നിന്നും ഗുരുദേവ ക്ഷേത്രത്തിലേക്ക് താലപ്പൊലി ഘോഷയാത്ര നടക്കും.




Post a Comment

0 Comments