Breaking...

9/recent/ticker-posts

Header Ads Widget

ജില്ലയില്‍ കുതിച്ചുയരുന്ന ബീഫ് വില നിയന്ത്രിക്കുവാന്‍ നടപടി വേണമെന്ന് ആവശ്യമുയരുന്നു.



ജില്ലയില്‍ കുതിച്ചുയരുന്ന ബീഫ് വില നിയന്ത്രിക്കുവാന്‍ നടപടി വേണമെന്ന് ആവശ്യമുയരുന്നു. സമീപ ദിവസങ്ങളില്‍ പോത്തിറച്ചിയുടെ വില 400 രൂപയില്‍ എത്തിയിരുന്നു.  മുന്‍പ് ജില്ലാ പഞ്ചായത്ത്  ഇറച്ചി വില ജില്ലയില്‍ 320 രൂപയായി ഏകീകരിക്കുവാന്‍ പ്രമേയം പാസാക്കിയിരുന്നു. പോത്ത് ഇറച്ചിയുടെ വില 320 രൂപയായി ഏകീകരിക്കണമെന്ന് നിര്‍ദ്ദേശിച്ചുള്ള കത്ത് മുഴുവന്‍ പഞ്ചായത്ത് പ്രസിഡണ്ടുമാര്‍ക്കും മുനിസിപ്പല്‍ ചെയര്‍മാന്‍മാര്‍ക്കും കൈമാറുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ 400 ലേക്ക് വില കുതിക്കുമ്പോഴും വിലക്കയറ്റം തടയാന്‍ നടപടികളൊന്നുമുണ്ടാകുന്നില്ല. ഈ സാഹചര്യത്തില്‍ അധികൃതര്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യമുയരുന്നത്.




Post a Comment

0 Comments