Breaking...

9/recent/ticker-posts

Header Ads Widget

ബൈക്ക് അപകടത്തില്‍ യുവാവ് മരിച്ചു



ബൈക്ക് അപകടത്തില്‍ യുവാവ് മരിച്ചു. പാലാ മുത്തോലി പന്തത്തല വലിയപറമ്പില്‍ ഷിജോ ജോസഫിന്റെ മകന്‍ വി.എസ്. ഇമ്മാനുവല്‍ (25) ആണ് മരിച്ചത്. പാലാ ഈരാറ്റുപേട്ട റോഡില്‍ അമ്പാറ ദീപ്തി ജങ്ഷന് സമീപം വെള്ളിയാഴ്ച എട്ട് മണിയോടെയാണ് അപകടമുണ്ടായത്. ഇമ്മാനുവല്‍ സഞ്ചരിച്ച ബുള്ളറ്റ് തടിലോറിയെ മറികടക്കുന്നതിനിടെയാണ് അപകടം. യുവാവ് സംഭവം സ്ഥലത്തുതന്നെ മരിച്ചു. അമ്പാറ ഇന്ത്യന്‍ ഓയില്‍ പെട്രോള്‍ പമ്പിലെ ജീവനക്കാരനാണ് മരിച്ച ഇമ്മാനുവല്‍. ഈരാറ്റുപേട്ട പോലീസ് സ്ഥലത്തെത്തി നടപടികള്‍ ആരംഭിച്ചു. അപകടത്തെത്തുടര്‍ന്ന് ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. ഇമ്മാനുവലിന്റെ സംസ്‌കാരം ശനിയാഴ്ച മേവട സെന്റ് മേരീസ് പള്ളിയില്‍ നടത്തി.




Post a Comment

0 Comments