കര്‍ഷകരെ ആശങ്കയിലാഴ്ത്തി വീണ്ടും പക്ഷിപ്പനി. ആലപ്പുഴ ജില്ലയിലാണ് താറാവുകള്‍ക്ക് പക്ഷിപ്പനി സ്ഥിരീകരിച്ചത്. ചെറുതന,ഹരിപ്പാട് മേഖലയില്‍ രണ്ട് കര്‍ഷകരുടെ 1350 താറാവുകളാണ് പക്ഷിപ്പനി ബാധിച്ച് കഴിഞ്ഞ ദിവസം ചത്തത്. പക്ഷിരോഗ നിര്‍ണയ കേന്ദ്രത്തിലെ പരിശോധനയില്‍ പക്ഷിപ്പനി കണ്ടതിനെ തുടര്‍ന്ന് കേന്ദ്ര ലാബില്‍ അയച്ച് പരിശോധന നടത്തിയാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. രോഗബാധിത മേഖലയില്‍ നിന്നും താറാവുകളെ മറ്റു സ്ഥലങ്ങളിലേക്ക് കൊണ്ടുപോകുന്നത് മൃഗസംരക്ഷണ വകുപ്പ് തടഞ്ഞിട്ടുണ്ട്.





0 Comments