Breaking...

9/recent/ticker-posts

Header Ads Widget

ഹിന്ദു ഐക്യവേദി ഇരുപത്തിയൊന്നാം സംസ്ഥാന സമ്മേളനത്തിന്റെ സംഘാടക സമിതി രൂപീകരണം



ഹിന്ദു ഐക്യവേദി ഇരുപത്തിയൊന്നാം സംസ്ഥാന സമ്മേളനത്തിന്റെ സംഘാടക സമിതി രൂപീകരണം ഏപ്രില്‍ 28 ഞായര്‍ രാവിലെ 10 മണിയ്ക്ക് വൈക്കം ചാലപ്പറമ്പ് ടി.കെ. മാധവന്‍ മെമ്മോറിയല്‍ യു.പി സ്‌കൂളില്‍ നടക്കും. സമ്മേളനം ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ  കെ.പി ശശികല ടീച്ചര്‍ ഉദ്ഘാടനം ചെയ്യുമെന്ന്  ഹിന്ദു ഐക്യവേദി സംസ്ഥാന വക്താവ് ഇ.എസ് ബിജു അറിയിച്ചു. വൈക്കം സത്യാഗ്രഹത്തെ കുറിച്ചും, സത്യാഗ്രഹം ഉയര്‍ത്തിയ മഹത്തായ സന്ദേശത്തെ സംബന്ധിച്ചും ശരിയായ ദിശാബോധം  നല്‍കുക എന്നതാണ് സമ്മേളനത്തിന്റെ ലക്ഷ്യം.


. മെയ് 24ന് കോട്ടയം ദര്‍ശന ഓഡിറ്റോറിയത്തില്‍ സെമിനാറും, മെയ് 25ന്  ഹിന്ദു നേതൃത്വ സമ്മേളനവും 26ന് നടക്കുന്ന സംസ്ഥാന പ്രതിനിധി സമ്മേളനവും നടക്കും. സംഘാടക സമിതി രൂപീകരണയോഗത്തിന് ഹിന്ദു ഐക്യവേദി സംഘടനാ സെക്രട്ടറി സി.ബാബു, സംസ്ഥാന വൈസ് പ്രസിഡണ്ടുമാരായ പി.എസ് പ്രസാദ്,അനിത ജനാര്‍ദ്ദനന്‍, സംസ്ഥാന സമിതി അംഗം പ്രൊഫ :ഹരിലാല്‍,കെ.കെ. തങ്കപ്പന്‍ മഹിളാ ഐക്യവേദി സംസ്ഥാന പ്രസിഡണ്ട് ബിന്ദു മോഹന്‍ എന്നിവര്‍ നേതൃത്വം നല്‍കും.




Post a Comment

0 Comments