ഭര്‍ത്താവിനോടുള്ള വിരോധത്താല്‍ വീട്ടമ്മയെ വീട്ടില്‍ അതിക്രമിച്ചുകയറി ആക്രമിച്ച കേസില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. കൂവപ്പള്ളി കളപ്പുരക്കല്‍ വീട്ടില്‍ അമല്‍ കെ.എഫ് (25) എന്നയാളെയാണ് മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളും സുഹൃത്തുക്കളും ചേര്‍ന്ന് കഴിഞ്ഞ ദിവസം രാത്രി കണ്ണിമല ഉറുമ്പിപാലം ഭാഗത്തുള്ള വീട്ടമ്മയുടെ വീട്ടില്‍ അതിക്രമിച്ചുകയറി വീടിന്റെ ജനല്‍ അടിച്ചു തകര്‍ക്കുകയും, വീട്ടമ്മയെ ചീത്തവിളിക്കുകയും, കടന്നുപിടിച്ച് വീട്ടമ്മയുടെ കഴുത്തില്‍ കത്തി വെച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു. കൂടാതെ ഇവരുടെ വീടിന്റെ മുറ്റത്തിരുന്ന സ്‌കൂട്ടര്‍ അടിച്ചു തകര്‍ക്കുകയും ചെയ്തു. ഇയാള്‍ക്ക് വീട്ടമ്മയുടെ ഭര്‍ത്താവിനോട് വിരോധം നിലനിന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് ഇയാളും സുഹൃത്തുക്കളും ചേര്‍ന്ന് വീട്ടില്‍ കയറി അതിക്രമം നടത്തിയത്. പരാതിയെ തുടര്‍ന്ന് മുണ്ടക്കയം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. മുണ്ടക്കയം സ്റ്റേഷന്‍ എസ്.എച്ച്. ഓ ത്രീദീപ്ചന്ദ്രന്‍, എസ്.ഐ വിപിന്‍ കെ.വി, സി.പി.ഓ മാരായ ജോഷി എം.തോമസ്, റഫീഖ് എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു. മറ്റു പ്രതികള്‍ക്കായി തിരച്ചില്‍ ശക്തമാക്കി.


.webp)


0 Comments