Breaking...

9/recent/ticker-posts

Header Ads Widget

യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു



വീട്ടമ്മയെ കടന്നു പിടിച്ച് മര്യാദലംഘനം നടത്തിയ കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി തങ്കമണി കാല്‍വരി മൗണ്ട് പുത്തന്‍പുരയ്ക്കല്‍ വീട്ടില്‍ (കാഞ്ഞിരപ്പള്ളി കപ്പാട് ഭാഗത്ത് വാടകയ്ക്ക് താമസം) വിഷ്ണു പി.പി (29) എന്നയാളെയാണ് കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ കഴിഞ്ഞ ദിവസം വൈകിട്ട് 06.30 മണിയോടുകൂടി വീട്ടമ്മയുടെ വീട്ടില്‍ അതിക്രമിച്ചു കയറി അടുക്കളയില്‍ നിന്നിരുന്ന ഇവരെ കടന്നു പിടിക്കുകയായിരുന്നു. വീട്ടമ്മ ബഹളം വെച്ചതിനെ തുടര്‍ന്ന് ഇയാള്‍ സ്ഥലത്ത് നിന്ന് കടന്നു കളയുകയും ചെയ്തു. പരാതിയെ തുടര്‍ന്ന് കാഞ്ഞിരപ്പള്ളി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. കാഞ്ഞിരപ്പള്ളി സ്റ്റേഷന്‍ എസ്.എച്ച്.ഓ ഫൈസല്‍, എസ്.ഐ മാരായ ജിന്‍സണ്‍ ഡൊമിനിക്, രഘു കുമാര്‍, സി.പി.ഓ മാരായ രാജേഷ്, ബിനു എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെറിമാന്‍ഡ്ചെയ്തു.




Post a Comment

0 Comments