Breaking...

9/recent/ticker-posts

Header Ads Widget

മാതാപിതാക്കളെ ആക്രമിച്ച കേസില്‍ മകന്‍ അറസ്റ്റില്‍.



മാതാപിതാക്കളെ ആക്രമിച്ച കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വാഴൂര്‍ പുളിക്കല്‍ കവല ചെല്ലിമറ്റം ഭാഗത്ത് പൂവത്തും കുഴിയില്‍ വീട്ടില്‍ രാജേഷ് പി.റ്റി (44) എന്നയാളെയാണ് പള്ളിക്കത്തോട് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ കഴിഞ്ഞ ദിവസം രാത്രി 09.00 മണിയോടുകൂടി വീട്ടിലെത്തുകയും കുടുംബപരമായ പ്രശ്‌നത്തിന്റെ പേരില്‍ പിതാവുമായി വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും, തുടര്‍ന്ന് പിതാവിനെ ചീത്ത വിളിക്കുകയും, വിറക് കമ്പ് ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയുമായിരുന്നു. 



.

ആക്രമണം തടഞ്ഞ പിതാവിന്റെ കൈയ്ക്ക് സാരമായി പരിക്കു പറ്റുകയും,നിലത്തുവീണ ഇയാളെ ക്രൂരമായി മര്‍ദ്ദിക്കുകയുമായിരുന്നു. ഇത് കണ്ട് തടയാന്‍ ശ്രമിച്ച മാതാവിനെയും ഇയാള്‍ ഉപദ്രവിക്കുകയും ചെയ്തു. പരാതിയെ തുടര്‍ന്ന് പള്ളിക്കത്തോട് പോലീസ് കേസ് രെജിസ്റ്റര്‍ ചെയ്യുകയും, ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പള്ളിക്കത്തോട് സ്റ്റേഷന്‍ എസ്.എച്ച്. ഓ മനോജ് കെ.എന്‍, എസ്.ഐ രമേശന്‍ പി.എ, എ.എസ്.ഐ ജയചന്ദ്രന്‍, സി.പി.ഓ മാരായ സുഭാഷ്, അഭിലാഷ് ആന്റണി എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.





Post a Comment

0 Comments