Breaking...

9/recent/ticker-posts

Header Ads Widget

പണമടങ്ങിയ ബാഗ് കവര്‍ന്ന കേസില്‍ ഒരാള്‍ അറസ്റ്റില്‍.



 ലോട്ടറി കടയില്‍ നിന്നും പണമടങ്ങിയ ബാഗ് തട്ടിയെടുത്തോടിയ ആളെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലമുള മണ്ണടിശാല ഭാഗത്ത് പടിഞ്ഞാറേവീട് വീട്ടില്‍ അനീഷ് മോന്‍ പി.കെ (42) എന്നയാളെയാണ് എരുമേലി പോലീസ് അറസ്റ്റ് ചെയ്തത്. 



.
ഇയാള്‍ ഇന്നലെ (23.4.2024) വൈകുന്നേരം 03.00 മണിയോടുകൂടി എരുമേലി പേട്ട കവലയ്ക്ക് സമീപമുള്ള ലോട്ടറി കടയില്‍ എത്തുകയും,കടയിലെ ജോലിക്കാരനെ തട്ടിമാറ്റിയ ശേഷം കടയ്ക്കുള്ളിലിരുന്ന ബാഗുമായി ഇറങ്ങി ഓടുകയും, നാട്ടുകാര്‍ പിന്തുടര്‍ന്നതിനെ തുടര്‍ന്ന് ഇയാള്‍ ബാഗ് ഉപേക്ഷിച്ച് കടന്നു കളയുകയുമായിരുന്നു. പരാതിയെ തുടര്‍ന്ന് എരുമേലി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. എസ്.ഐ മാരായ ജോസി എം ജോണ്‍സണ്‍, രഘുനാഥന്‍, എ.എസ്.ഐ മാരായ സിബിമോന്‍, ലേഖ, സി.പി.ഓ സിജു കുട്ടപ്പന്‍ എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയില്‍ഹാജരാക്കി


Post a Comment

0 Comments