Breaking...

9/recent/ticker-posts

Header Ads Widget

NDA പ്രചരണ ബോര്‍ഡ് തീയിട്ടു നശിപ്പിച്ചു



കടപ്ലാമറ്റം പഞ്ചായത്തില്‍ 7-ാം വാര്‍ഡില്‍ മാറിയിടം പെട്ടപ്പുഴ ഭാഗത്ത്  NDA സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളിയുടെ തെരഞ്ഞെടുപ്പ് പ്രചരണ ബോര്‍ഡ് തീയിട്ടു നശിപ്പിച്ചു. കുരിശു പള്ളിക്ക് എതിര്‍ വശത്തെ സ്ഥലത്ത് ഉടമയുടെ അനുമതിയോടു കൂടി സ്ഥാപിച്ച ബോര്‍ഡിനാണ് തീയിട്ടത്.  തീ പടരുന്നത് കണ്ട സ്ഥലം ഉടമ തീ അണച്ചിരുന്നു. തുടര്‍ന്ന് രാത്രി 10 മണിയോടുകൂടി വീണ്ടും സാമൂഹ്യ വിരുദ്ധര്‍ തീയിട്ട് ബോര്‍ഡ് പൂര്‍ണ്ണമായും നശിപ്പിച്ചു. കുറ്റവാളികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നു BJP പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് വി.കെ സദാശിവന്‍, OBC മോര്‍ച്ച മണ്ഡലം പ്രസിഡന്റ് C G വിശ്വനാഥന്‍, പഞ്ചായത്ത് കമ്മറ്റി സെക്രട്ടറി C B ശശികുമാര്‍ എന്നിവര്‍ ആവശ്യപ്പെട്ടു. BJP കടപ്ലാമറ്റം പഞ്ചായത്ത് കമ്മറ്റി കിടങ്ങൂര്‍ പോലീസില്‍ പരാതി നല്‍കി . പോലീസ് അന്വേക്ഷണം ആരംഭിച്ചു.




Post a Comment

0 Comments