Breaking...

9/recent/ticker-posts

Header Ads Widget

പട്ടിത്താനം മണര്‍കാട് ബൈപ്പാസ് റോഡില്‍ സൗരോര്‍ജ്ജ വഴിവിളക്കുകള്‍



പട്ടിത്താനം മണര്‍കാട് ബൈപ്പാസ് റോഡില്‍ സൗരോര്‍ജ്ജ വഴിവിളക്കുകള്‍ തെളിഞ്ഞു തുടങ്ങി. പട്ടിത്താനം മുതല്‍ പാറകണ്ടം വരെയുള്ള ഭാഗത്ത് റോഡിന്റെ ഇരുവശങ്ങളിലുമായി നൂറോളം സൗരോര്‍ജ വിളക്കുകളാണ് സ്ഥാപിച്ചിരിക്കുന്നത്. ഇതോടൊപ്പം സുരക്ഷാ മുന്നറിയിപ്പുകള്‍ നല്‍കുന്നതിനായി 12  ബ്ലിങ്കറുകളും സ്ഥാപിക്കുന്നുണ്ട്. സംസ്ഥാന റോഡ് സുരക്ഷാ അതോറിറ്റി, റോഡ് സുരക്ഷ മുന്നൊരുക്കങ്ങളുടെ ഭാഗമായാണ് ഒരുകോടിയോളം രൂപ ചെലവഴിച്ച് പദ്ധതി നടപ്പിലാക്കുന്നത്. കെല്‍ട്രോണ്‍ ആണ് നിര്‍മ്മാണ ചുമതല വഹിക്കുന്നത്. ഇതോടൊപ്പം ഫുട്പാത്ത് നിര്‍മ്മാണവും പുരോഗമിക്കുന്നുണ്ട്. മന്ത്രി വി എന്‍ വാസവന്‍ മുന്‍കൈയെടുത്താണ് ബൈപ്പാസ് റോഡിന്റെ സുരക്ഷാക്രമീകരണങ്ങള്‍ക്ക് തുടക്കം കുറിച്ചത്.




Post a Comment

0 Comments