Breaking...

9/recent/ticker-posts

Header Ads Widget

ക്യാമ്പസ് പ്ലേസ്‌മെന്റില്‍ മികച്ച നേട്ടവുമായി തോംസണ്‍ സ്റ്റെയിന്‍സ് പുതിയകുന്നേല്‍



ക്യാമ്പസ് പ്ലേസ്‌മെന്റില്‍ മികച്ച നേട്ടവുമായി ചൂണ്ടച്ചേരി സെന്റ് ജോസഫ്‌സ് എന്‍ജിനീയറിംഗ് കോളേജിലെ  ബി.ടെക് അവസാന വര്‍ഷ വിദ്യാര്‍ത്ഥി തോംസണ്‍ സ്റ്റെയിന്‍സ് പുതിയകുന്നേല്‍. അമേരിക്കന്‍ കമ്പനിയായ വിര്‍ച്യുസായില്‍  40- 60 ലക്ഷം രൂപ വാര്‍ഷിക പാക്കേജോടെയാണ് തോംസണ്‍ പ്ലേസ്‌മെന്റ് നേടിയത്. അവസാന വര്‍ഷ കമ്പ്യൂട്ടര്‍ സയന്‍സ് എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിയായ തോംസണ്‍ ഉഴവൂര്‍ സ്വദേശിയാണ്. കോളേജ് ചെയര്‍മാന്‍ മോണ്‍. ജോസഫ് മലേപ്പറമ്പില്‍,  മാനേജര്‍ ഫാദര്‍ മാത്യു കോരംകുഴയ്ക്കല്‍, പ്രിന്‍സിപ്പല്‍ V.P ദേവസ്യ, വൈസ് പ്രിന്‍സിപ്പല്‍ മധുകുമാര്‍ എസ്., കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗം HOD ഡോ. ജോബി  ഉഴവൂര്‍, പഞ്ചായത്ത് പ്രസിഡന്റ് K.M തങ്കച്ചന്‍, മുന്‍ പ്രസിഡന്റ് ജോണീസ് സ്റ്റീഫന്‍ തുടങ്ങിയവര്‍ തോംസണെ  അനുമോദിച്ചു.




Post a Comment

0 Comments