Breaking...

9/recent/ticker-posts

Header Ads Widget

കാര്‍ തോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു



നെടുമ്പാശേരി എയര്‍പോര്‍ട്ടില്‍ പോയി മടങ്ങുന്നതിനിടയില്‍ നിയന്ത്രണം വിട്ട കാര്‍ തോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. 5 പേരെ പരിക്കുകളോടെ മെഡിക്കല്‍ കോളജാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഏറ്റുമാനൂര്‍ പട്ടിത്താനം മണര്‍കാട്  ബൈപ്പാസ് റോഡില്‍ തവളക്കുഴിയ്ക്ക് സമീപം  പുലര്‍ച്ചെ ഒന്നരയോടെ ആയിരുന്നു അപകടം.  പത്തനംതിട്ട സ്വദേശികള്‍ സഞ്ചരിച്ച കാറാണ് അപകടത്തില്‍ പെട്ടത്. 



കൊറ്റനാട് കുറിച്ചി പതാലില്‍ തങ്കമ്മ എന്ന 59 കാരിയാണ് മരണമടഞ്ഞത്.   2 കുട്ടികളടക്കം 6 പേരാണ് കാറിലുണ്ടായിരുന്നത്. അപകട ശബ്ദം കേട്ട് ഓടിയെത്തിയ സമീപവാസികളും ഇതുവഴി കടന്നുപോവുകയായിരുന്ന വാഹനയാത്രികരായ യുവാക്കളും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഫയര്‍ഫോഴ്‌സും പോലീസും സ്ഥലത്തെത്തിയിരുന്നു ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണം. ബൈപ്പാസ് റോഡിലെ കൈവരി തകര്‍ത്താണ് വാഹനം  മറിഞ്ഞത്.



Post a Comment

0 Comments