Breaking...

9/recent/ticker-posts

Header Ads Widget

യന്ത്രവാളില്‍ കുടുങ്ങി അറ്റുപോയ ഇടതു കൈപ്പത്തി കൂട്ടിച്ചേര്‍ത്ത് പൂര്‍വ്വസ്ഥിതിയിലാക്കി



യന്ത്രവാളില്‍ കുടുങ്ങി അറ്റുപോയ തടിമില്‍ തൊഴിലാളിയുടെ  ഇടതു കൈപ്പത്തി മാര്‍ സ്ലീവാ മെഡിസിറ്റിയില്‍  മൈക്രോവാസ്‌കുലാര്‍ ശസ്ത്രക്രിയയിലൂടെ കൂട്ടിച്ചേര്‍ത്ത് പൂര്‍വ്വസ്ഥിതിയിലാക്കി. പാദുവ സ്വദേശിയും പൂഞ്ഞാറിലെ തടിമില്ലില്‍ തൊഴിലാഴിയുമായ 52കാരനാണ് അപകടത്തില്‍ പെട്ടത്. തടിമില്ലില്‍ ജോലിക്കിടെയാണ് അപകടം ഉണ്ടായത്. വലുപ്പമുള്ള തേക്ക് തടി യന്ത്രവാള്‍ ഉപയോഗിച്ചു അറക്കുന്നതിനിടെയാണ് സംഭവം . തടി തള്ളി യന്ത്രവാളിലേക്കു കയറ്റി വിടുന്നതിനിടെ ഇടതു കൈ അബദ്ധത്തില്‍ തടിയില്‍ നിന്നു തെന്നി യന്ത്രവാളിലേക്ക് കയറുകയായിരുന്നു. കൈപ്പത്തിയുടെ താഴെ ഭാഗത്ത് വച്ച് മുറിഞ്ഞ അസ്ഥികള്‍ പൂര്‍ണമായി വേര്‍പെട്ടു. തൊലിയുടെ അഗ്ര ഭാഗത്ത് തൂങ്ങി കിടക്കുന്ന നിലയിലായിരുന്നു ഇടത്‌കൈപ്പത്തി.  ഉടന്‍ തന്നെ ഇദ്ദേഹത്തെ മാര്‍ സ്ലീവാ മെഡിസിറ്റിയിലെ അത്യാഹിത വിഭാഗത്തില്‍ എത്തിച്ചു. 



.
എമര്‍ജന്‍സി മെഡിസിന്‍ കണ്‍സള്‍ട്ടന്റ് ഡോ.ശ്രീജിത്ത് ആര്‍.നായരുടെ നേതൃത്വത്തില്‍ അടിയന്തര പരിശോധന നടത്തിയ ശേഷം വേര്‍പെട്ട നിലയിലായിരുന്ന കൈപ്പത്തി കൂട്ടി ചേര്‍ക്കുന്നതിനുള്ള മൈക്രോവാസ്‌കുലാര്‍ ശസ്ത്രക്രിയ നടത്തുകയായിരുന്നു. പ്ലാസ്റ്റിക് ആന്‍ഡ് റീകണ്‍സ്ട്രക്ടീവ് സര്‍ജറി വിഭാഗം അസോസിയേറ്റ് കണ്‍സള്‍ട്ടന്റ് ഡോ.അശ്വതി ചന്ദ്രന്‍, ഓര്‍ത്തോപീഡ്ക്‌സ് വിഭാഗം അസോസിയേറ്റ് കണ്‍സള്‍ട്ടന്റ് ഡോ.റിക്കി രാജ് ,അനസ്‌തേഷ്യോളജി വിഭാഗം അസോസിയേറ്റ് കണ്‍സള്‍ട്ടന്റുമാരായ ഡോ.സേവ്യര്‍ ജോണ്‍, ഡോ.റോണി മാത്യുഎന്നിവരുടെ നേതൃത്വത്തില്‍ 7 മണിക്കൂര്‍ നീണ്ട സങ്കീര്‍ണമായ ശസ്ത്രക്രിയയിലൂടെ കൈപ്പത്തി പൂര്‍വ്വസ്ഥിതിയിലാക്കി. ശസ്ത്രക്രിയയ്ക്കു ശേഷം ഫിസിയോതെറാപ്പിയിലൂടെ ഇടതു കൈപ്പത്തിയുടെ ചലനം പൂര്‍വ്വസ്ഥിതിയിലാക്കി. അറ്റുപോകേണ്ടിയിരുന്ന ഇടതുകൈപ്പത്തി കൂട്ടിയോജിപ്പിച്ച് ചലന ശേഷി ലഭിച്ചതോടെ 52 കാരന്‍ വീണ്ടും ഇടതു കൈ ഉപയോഗിച്ചു ജോലികള്‍ ചെയ്യാനാരംഭിച്ചു.


Post a Comment

0 Comments