Breaking...

9/recent/ticker-posts

Header Ads Widget

അരനൂറ്റാണ്ടിലേറെയായി ഉപയോഗിച്ചുവന്ന നടപ്പുവഴി അടച്ചതായി പരാതി



പാലാ നഗരസഭയുടെ 11-ാം വാര്‍ഡില്‍ ചെത്തിമറ്റത്ത് അരനൂറ്റാണ്ടിലേറെയായി ഉപയോഗിച്ചുവന്ന നടപ്പുവഴി അടച്ചതായി പരാതി. അംഗന്‍ വാടിയിലെ കുട്ടികള്‍ എത്തുന്ന വഴിയാണ് അടച്ചത്. നടപ്പുവഴിയോടു ചേര്‍ന്നുള്ള സ്ഥലത്തിന്റെ ഉടമ വലിയ കോണ്‍ക്രീറ്റ് കട്ട നിരത്തി യാത്ര തടസ്സപ്പെടുത്തിയിരിക്കുകയാണ്. പ്രദേശത്ത് മുന്‍പ് മില്ല് പ്രവര്‍ത്തിച്ചിരുന്ന സ്ഥലത്തോടു ചേര്‍ന്ന വഴിയാണ് അടച്ചത്. ജനങ്ങളെയൊട്ടാകെ ദ്രോഹിക്കുന്ന നടപടിയില്‍ പ്രതിഷേധം ശക്തമായി. പ്രദേശവാസികളും അംഗന്‍വാടിയിലെത്തുന്നവരുമെല്ലാം ഉപയോഗിച്ചിരുന്ന വഴി അപ്രതീക്ഷിതമായി അടച്ചത് വലിയ ദുരിതമാണുണ്ടാക്കിയിരിക്കുന്നത്. 



പാലാ നഗരസഭാ ചെയര്‍മാന്‍ ഷാജു തുരുത്തനും വാര്‍ഡ് കൗണ്‍സിലര്‍ ബിന്ദു മനുവും അടക്കമുള്ളവര്‍ സ്ഥലത്തെത്തി. പ്രദേശവാസികള്‍ക്ക് യാത്രാ സൗകര്യം നിഷേധിക്കുന്ന നടപടി അംഗീകരിക്കില്ലെന്നും  യാത്ര തടസ്സം ഒഴിവാക്കാന്‍ നടപടി സ്വീകരിക്കുമെന്നും നഗരസഭാധികൃതര്‍ അറിയിച്ചു.





Post a Comment

0 Comments