Breaking...

9/recent/ticker-posts

Header Ads Widget

ചൂരക്കുളങ്ങര ശ്രീഭദ്രകാളി ക്ഷേത്രത്തിലെ പത്താമുദയ മഹോത്സവം



ഏറ്റുമാനൂര്‍ ചൂരക്കുളങ്ങര ശ്രീഭദ്രകാളി ക്ഷേത്രത്തിലെ പത്താമുദയ മഹോത്സവം ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ നടന്നു. മേടപ്പത്തിന് രാവിലെ നടന്ന കലം കരിയ്ക്കല്‍ വഴിപാടിന് നിരവധി ഭക്തരെത്തി.  വൈകീട്ട് ദീപാരാധന , കളമെഴുത്തും പാട്ടും, പ്രസാദമൂട്ട് എന്നിവയും നടന്നു. പത്താമുദയദിനത്തില്‍ കുഞ്ഞന്‍മാരാര്‍ സ്മാരക ഗുരുകുലത്തിന്റെ നേതൃത്വത്തില്‍  തിരുമറയൂര്‍ മുരളീധരമാരാരും സംഘവും മുടിയേറ്റ് അവതരിപ്പിച്ചു. അനുഷ്ഠാന കലാരൂപമായ മുടിയേറ്റിന്റെ അവതരണം ക്ഷേത്ര സന്നിധിയിലെത്തിയ ഭക്തര്‍ക്ക് നവ്യാനുഭവമായി. 



കാളിയും ദാരികനും തമ്മിലുള്ള യുദ്ധവും ദാരികവധവുമെല്ലാം അവതരിപ്പിക്കപ്പെടുന്ന മുടിയേറ്റ് കാണാന്‍ നിരവധി ഭക്തരെത്തി. കാളിയും  ഹാസ്യകഥാപാത്രമായ കൂളിയും ദാരിക ദാന വേന്ദ്രന്‍മാരും കൊയിമ്പടനായരും പ്രേക്ഷകരെ ഏറെ ആകര്‍ഷിച്ചു. ചെണ്ടയുടെ ദ്രുതതാളത്തിനൊപ്പം കാളിയുടെ പുറപ്പാടും കാളിയും ദാരികനും തമ്മിലുള്ള യുദ്ധവും അവതരിപ്പിക്കുമ്പോള്‍ കാണികളും കൂടി അവതരണത്തില്‍ ഭാഗഭാക്കാകുന്നത് അനുഷ്ഠാന കലയായ മുടിയേറ്റിന്റെ സവിശേഷതയാണ്. ഭൂമിയില്‍ ജനങ്ങള്‍ക്ക് ദുരിതം സൃഷ്ടിച്ച ദാരികദാനവേന്ദ്രന്മാരെ  കാളി  നിഗ്രഹിക്കുന്നതുവരെയുള്ള സംഭവങ്ങള്‍ രൗദ്രഭാവങ്ങളും ഹാസ്യരസങ്ങളുമെല്ലാം മാറി മറിയുന്ന അവതരണ ശൈലിയിലൂടെ ശ്രദ്ധേയമാകുകയായിരുന്നു.



Post a Comment

0 Comments