കളത്തിപ്പടി ഗ്രേസ് കെയര്‍ ജെറിയാട്രിക് ട്രെയിനിംഗ് ആന്‍ഡ് ഡെവലപ്പ്‌മെന്റ് സെന്ററിന്റെ നേതൃത്വത്തില്‍ സോഷ്യല്‍ വര്‍ക്ക് വിദ്യാര്‍ത്ഥികള്‍ നടത്തുന്ന കമ്മ്യൂണിറ്റി പ്രോഗ്രാം ഹോപ് 2കെ 24 നു തുടക്കമായി. സൗജന്യ മറവി രോഗ നിര്‍ണയവും സ്‌കില്‍ ഡെവലപ്‌മെന്റ് പ്രോഗ്രാമും ക്യാമ്പിനോടനുബന്ധിച്ച് നടക്കുന്നുണ്ട്. വ്യാഴാഴ്ച കളത്തിപ്പടി കൊശമറ്റം കമ്മ്യൂണിറ്റി ഹാളില്‍ 45 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്കായി സംഘടിപ്പിച്ച മറവിരോഗ നിര്‍ണ്ണയ ക്യാമ്പ് ഗ്രേസ് കെയര്‍ മാനേജിംഗ് ഡയറക്ടര്‍ റീന ജെയിംസ് ഉദ്ഘാടനം ചെയ്തു. മറവി രോഗ സാധ്യതകള്‍ മുന്‍കൂട്ടി അറിയുന്നതിന് പ്രതിരോധ മാര്‍ഗങ്ങള്‍ നിര്‍ദ്ദേശിക്കുന്നതിലും ക്യാമ്പ് സഹായകമായി. ചെങ്കല്‍ ആകാശപറവകളുടെ കൂട്ടുകാര്‍ മാനസികാരോഗ്യകേന്ദ്രത്തിലെ അന്തേവാസികള്‍ക്കായി പേപ്പര്‍ ബാഗ് നിര്‍മ്മാണ പരിശീലന പരിപാടിയും അമ്മവീട് പാമ്പാടിയിലെ അന്തേവാസികള്‍ക്ക് വേണ്ടി പഴമയിലേക്ക് ഒരു തിരിച്ചുപോക്ക് എന്ന രീതിയില്‍ റെമിനിസണ്‍സ്സ് തെറാപ്പിയും സംഘടിപ്പിച്ചു.






0 Comments