Breaking...

9/recent/ticker-posts

Header Ads Widget

ഏറ്റുമാനൂര്‍ ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റിയുടെ വാര്‍ഷിക പൊതുയോഗം നടന്നു.



ഏറ്റുമാനൂര്‍ ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റിയുടെ വാര്‍ഷിക പൊതുയോഗം നടന്നു. 1973 ല്‍ പ്രേം നസീര്‍ ,എസ്.പി. പിള്ള, തിക്കുറിശ്ശി സുകുമാരന്‍ നായര്‍ എന്നിവര്‍ തിരിതെളിച്ച് കലാസ്വാദകരുടെ കൂട്ടായ്മയായാണ് ഏറ്റുമാനൂര്‍ ഫൈനാര്‍ട്ട്‌സ് സൊസൈറ്റി ആരംഭിച്ചത്. കഴിഞ്ഞ വര്‍ഷം  നാടകങ്ങളും, മാജിക് ഷോയും,  ഗാന സന്ധ്യയും അടക്കമുള്ള പരിപാടികള്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്നു.  വാര്‍ഷിക പൊതുയോഗത്തില്‍ സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അവലോകനവും ചര്‍ച്ചയും പുതിയ ഭരണസമിതി തെരഞ്ഞെടുപ്പും നടന്നു. ജി പ്രകാശിന്റെ നേതൃത്വത്തിലാണ് ഭരണസമിതി തെരഞ്ഞെടുപ്പ് നടന്നത്. പുതിയ ഭാരവാഹികളായി പ്രസിഡന്റ്. എന്‍. അരവിന്ദാക്ഷന്‍ നായര്‍, വൈസ് പ്രസിഡന്റുമാര്‍: ജോസഫ് പോള്‍, ജയശ്രീ ഗോപികുട്ടന്‍, സെക്രട്ടറി:എന്‍.അജയകുമാര്‍, ജോയിന്റ് സെക്രട്ടറി :എ.ബി .ശ്രീകുമാര്‍. ട്രഷറര്‍ : കെ.എന്‍ സോമദാസന്‍ - എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു.




Post a Comment

0 Comments