Breaking...

9/recent/ticker-posts

Header Ads Widget

സുവര്‍ണ്ണ ജൂബിലി ആഘോഷ സമാപനവും, നവീകരിച്ച ദേവാലയത്തിന്റെ കൂദാശയും



ഏറ്റുമാനൂര്‍ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് ദേവാലയത്തിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷ സമാപനവും,  നവീകരിച്ച ദേവാലയത്തിന്റെ കൂദാശയും ഏപ്രില്‍ 12, 13,14 തീയതികളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.  ശുശ്രൂഷകള്‍ക്ക് പരിശുദ്ധ മാര്‍ത്തോമാ മാത്യൂസ് തൃതീയന്‍  കാതോലിക്ക ബാവ നേതൃത്വം നല്‍കും. 12-ന് വൈകുന്നേരം 5.15 ന് ഏറ്റുമാനൂര്‍ ജംങ്ഷനില്‍  പരിശുദ്ധ കാതോലിക്കാ ബാവായ്ക്ക് സ്വീകരണം  നല്‍കും. ആറ് മണിക്ക് നവീകരിച്ച  ദേവാലയ കൂദാശയും നടക്കും.സുവര്‍ണ്ണ ജൂബിലി സമാപന സമ്മേളനം പരിശുദ്ധ കാതോലിക്കാ ബാവാ   ഉദ്ഘാടനം ചെയ്യും.  ഡോ. യൂഹാനോന്‍ മാര്‍ ദിയസ്‌കോറോസ്  അധ്യക്ഷത വഹിക്കും. കോട്ടയം അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട് ജൂബിലി സന്ദേശം നല്‍കും.  ജൂബിലി സ്മരണിക പ്രകാശനം ഗീവര്‍ഗീസ് മാര്‍ തെയോഫിലോസ് നിര്‍വഹിക്കും. 13 ന് രാവിലെ  കോട്ടയം ഭദ്രാസനാധിപന്‍ ഡോ. യൂഹാനോന്‍ മാര്‍ ദിയസ്‌കോറോസ് മെത്രാപ്പോലീത്ത കുര്‍ബാന അര്‍പ്പിക്കും.  14-ന്   ഇടവക ദിനമായി ആചരിക്കും.  ഏറ്റുമാനൂര്‍ പ്രസ് ക്ലബ്ബില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ വികാരി ഫാദര്‍ കുര്യാക്കോസ് P തോമസ്, ആന്‍ഡ്രൂസ് പീറ്റര്‍, ഉമ്മന്‍ ടി ജോണ്‍, ജോഫിന്‍ ജോയി, TM അബ്രഹാം ജിജി ചാക്കോ എന്നിവര്‍ പങ്കെടുത്തു.




Post a Comment

0 Comments