പ്രശസ്ത സംഗീതജ്ഞന്‍ കെ.ജി ജയന്‍ അന്തരിച്ചു. 90 വയസ്സായിരുന്നു വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. തൃപ്പൂണിത്തുറയിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം .ഇരട്ട സഹോദരന്മാരായ ജയ വിജയന്മാന്‍ സവിശേഷമായ ആലാപന ശൈലിയിലൂടെ ജനഹൃദയങ്ങളില്‍ ഇടം പിടിച്ചിരുന്നു. ശ്രീകോവില്‍ നടതുറന്നു...വിഷ്ണുമായയില്‍ പിറന്ന വിശ്വരക്ഷകാ തുടങ്ങിയ ഭക്തിഗാനങ്ങള്‍ ഏറെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. നക്ഷത്ര ദീപങ്ങള്‍ തിളങ്ങി തുടങ്ങിയ ഗാനങ്ങള്‍ ജയവിജയന്മാര്‍ ഈണം നല്‍കി ജനഹൃദയങ്ങളിലിടം പിടിച്ചവയാണ്. ചന്ദന ചര്‍ച്ചിത നീലകളേബര... രാധതന്‍ പ്രേമത്തോടാണോ തുടങ്ങിയ നിരവധി ഭക്തി ഗാനങ്ങള്‍ക്കും ജയന്‍ ഈണം നല്‍കിയിട്ടുണ്ട്. 1988 ല്‍ സഹോദരന്‍ വിജയന്റെ മരണശേഷവും സംഗീത രംഗത്ത് തുടര്‍ന്ന കെ.ജി ജയന്‍ നിരവധി മനോഹര ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്നിട്ടുണ്ട്. ആയിരത്തിലധികം ഗാനങ്ങള്‍ക് ഈണം പകര്‍ന്ന കെ.ജി ജയനെ 2019 ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു. കേരള സംഗീത നാടക അക്കാദമി പുരസ്‌കാരം, ഹരിവരാസനം പുരസ്‌കാരം തുടങ്ങി നിരവധി അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്. 1934 ല്‍ കോട്ടയം നാഗമ്പടത്ത് കടമ്പൂത്തറ മഠത്തില്‍ ഗോപാലന്‍ തന്ത്രികളുടെയും നാരായണി അമ്മയുടെയും മകനായി ജനിച്ചു. ചലച്ചിത്ര നടന്‍ മനോജ് കെ ജയന്‍ മകനാണ്. സംസ്‌കാരകര്‍മ്മങ്ങള്‍ ബുധനാഴ്ച വൈകീട്ട് 5.30 ന് തൃപ്പൂണിത്തുറ ശ്മശാനത്തില്‍ നടക്കും.





0 Comments