ഫ്രാന്‍സിസ് ജോര്‍ജിനായി വോട്ടു ചോദിക്കാന്‍ സിനിമാതാരങ്ങളുടെ അപരന്മാരും രംഗത്തിറങ്ങി. അനശ്വരനടന്‍ ജയനും കലാഭവന്‍ മണിയും, ഭീമന്‍ രഘുവുമെല്ലാം കൗതുകക്കാഴ്ചയൊരുക്കുന്ന കലാജാഥയാണ് വിവിധ കേന്ദ്രങ്ങളിലെത്തിയത്. കേരള ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള ജയഭേരി എന്ന തലക്കെട്ടില്‍ കലാജാഥ പാലാ നിയോജക മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളില്‍ പര്യടനം നടത്തി. മലയോര മേഖലയില്‍ മാണി സി കാപ്പന്‍ എം.എല്‍.എ.യുടെ നേതൃത്വത്തിലായിരുന്നു കലാജാഥയുടെ പര്യടനം. ജയഭേരിക്ക് കൊഴുപ്പേകുവാന്‍ കലാകാരന്മാരുടെ ചെറിയ സ്‌കിറ്റും ഉണ്ടായിരുന്നു. തലനാടു പഞ്ചായത്തിലെ മേലടുക്കത്ത് കലാജാഥയുടെ ഉദ്ഘാടനം ഡി.സി.സി.വൈസ് പ്രസിഡന്റ് ജോയ് സ്‌കറിയ നിര്‍വഹിച്ചു. മാണി.സി. കാപ്പന്‍ എം.എല്‍.എ ,,ഡി.സി.സി. സെക്രട്ടറി ആര്‍.പ്രേംജി, യുഡിഎഫ് നേതാക്കളായ ജയിംസ് പെരിയപുറം, താഹ തലനാട് , ഈരാറ്റുപേട്ട ബ്ലാക്ക് വൈസ് പ്രസിഡന് കുര്യന്‍ നെല്ലുവേലി, തലനാട് ഗ്രാമ പഞ്ചായത്തംഗങ്ങളായ രോഹിണി ഭായ് ഉണ്ണികൃഷ്ണന്‍ , ബിന്ദു, ദിലീപ്.അപ്പച്ചന്‍ എന്നിവര്‍ സംസാരിച്ചു. മലയോര മേഖലയിലെ വിവിധ പഞ്ചായത്തുകളില്‍ പര്യടനം നടത്തിയ കലാജാഥ രാത്രി 8.30 ഓടെ കൊല്ലപ്പള്ളിയില്‍ സമാപിച്ചു. വിവിധ യോഗങ്ങളില്‍, യു.ഡി.എഫ്. നേതാക്കളായ അഡ്വ.സന്തോഷ് മണര്‍കാട് ,അഡ്വ ചാക്കോ തോമസ്, ജോര്‍ജ് പുളിങ്കാട്,സന്തോഷ് കാവുകാട്ട്, കെ.കെ.ശാന്താറാം,ജോസ് വേരനാനി എന്നിവര്‍ സംസാരിച്ചു.





0 Comments