Breaking...

9/recent/ticker-posts

Header Ads Widget

യുഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. കെ. ഫ്രാന്‍സിസ് ജോര്‍ജ് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു.



കോട്ടയം പാര്‍ലമെന്റ് മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. കെ. ഫ്രാന്‍സിസ് ജോര്‍ജ് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു. വരണാധികാരിയായ ജില്ലാ കലക്ടര്‍ വി വിഘ്‌നേശ്വരി മുമ്പാകെയാണ് പത്രിക സമര്‍പ്പിച്ചത്.  യുഡിഎഫ് കേന്ദ്ര ഇലക്ഷന്‍ കമ്മറ്റി ചെയര്‍മാന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ ,ജനറല്‍ കണ്‍വീനര്‍ മോന്‍സ് ജോസഫ് എംഎല്‍എ, ഡിസിസി പ്രസിഡണ്ട് നാട്ടകം സുരേഷ്, മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് അസീസ് ബഡായി എന്നിവര്‍ക്കൊപ്പമാണ് ഫ്രാന്‍സിസ് ജോര്‍ജ് കളക്ടേറ്റില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനെത്തിയത്. മൂന്ന് സെറ്റ് പത്രിക സമര്‍പ്പിച്ചു. ഇലക്ഷന്‍ കമ്മറ്റി ഓഫീസില്‍ നിന്നും പ്രവര്‍ത്തകര്‍ക്കൊപ്പം പ്രകടനമായാണ് സ്ഥാനാര്‍ത്ഥിയും സംഘവും കലക്ടറേറ്റിലെത്തിയത്. യുഡിഎഫ് കേന്ദ്ര ഇലക്ഷന്‍ കമ്മറ്റി ചെയര്‍മാന്‍ അഡ്വ.തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ, ജനറല്‍ കണ്‍വീനര്‍ അഡ്വ.മോന്‍സ് ജോസഫ് എം. .എല്‍.എ , എംഎല്‍എ മാരായ അഡ്വ.അനൂപ് ജേക്കബ്, മാണി സി.കാപ്പന്‍, ചാണ്ടി ഉമ്മന്‍, മുന്‍ എംപി ജോയി എബ്രഹാം, ഡിസിസി പ്രസിഡണ്ട് നാട്ടകം സുരേഷ് ,യുഡിഎഫ് ജില്ലാ കണ്‍വീനര്‍ അഡ്വ.ഫില്‍സണ്‍ മാത്യൂസ്, കേരള കോണ്‍ഗ്രസ് ഉന്നതാധികാര സമിതിയംഗം അഡ്വ.പ്രിന്‍സ് ലൂക്കോസ് ,കുര്യന്‍ ജോയി ,അഡ്വ.ജയ്‌സണ്‍ ജോസഫ് എന്നിവര്‍ നാമനിര്‍ദ്ദേശ പത്രികയില്‍ സ്ഥാനാര്‍ഥിയെ പിന്തുണച്ചു. പത്രിക സമര്‍പ്പണത്തിനു ശേഷം കളക്ട്രേറ്റിനു സമീപത്തു നിന്നും ഗാന്ധി സ്‌ക്വയറിലേക്ക് നടത്തിയ റോഡ് ഷോയില്‍ UDF ഘടകകക്ഷി പ്രവര്‍ത്തകര്‍ അണിനിരന്നു. ചെണ്ടമേളവും, കരകാട്ടവും, ബാന്റ് മേളവും റോഡ് ഷോയ്ക്ക് അകമ്പടിയായി. ഗാന്ധി സ്‌ക്വയറിലെ  സ്വീകരണത്തിനു ശേഷം ഫ്രാന്‍സിസ് ജോര്‍ജ് ഗാന്ധി പ്രതിമയില്‍ ഹാരാര്‍പ്പണം നടത്തി.




Post a Comment

0 Comments