Breaking...

9/recent/ticker-posts

Header Ads Widget

ഫ്രാന്‍സിസ് ജോര്‍ജിന്റെ റോഡ് ഷോ



തെരഞ്ഞെടുപ്പ് ചിഹ്നമായ ഓട്ടോറിക്ഷയില്‍  കോട്ടയം ലോക്‌സഭാ മണ്ഡലം UDF സ്ഥാനാര്‍ഥി ഫ്രാന്‍സിസ് ജോര്‍ജിന്റെ റോഡ് ഷോ.  നൂറുകണക്കിന് ഓട്ടോ റിക്ഷകളുടെ അകമ്പടിയോടെയാണ് തിരഞ്ഞെടുപ്പ് ചിഹ്നത്തില്‍ സ്ഥാനാര്‍ഥി അഡ്വ.കെ ഫ്രാന്‍സിസ് ജോര്‍ജ്  കോട്ടയത്ത് പര്യടനം നടത്തിയത്. യു ഡി എഫ് കേന്ദ്ര ഇലക്ഷന്‍ കമ്മറ്റി  ചെയര്‍മാന്‍ അഡ്വ. തിരുവഞ്ചൂര്‍ രാധാക്യഷ്ണന്‍  എം എല്‍ എ റോഡ് ഷോ ഉദ്ഘാടനം ചെയ്തു. ഐ എന്‍ ടി യു സി ജില്ലാ പ്രസിഡണ്ട് ഫിലിപ്പ് ജോസഫ്   അധ്യക്ഷത വഹിച്ചു   ടോണി തോമസ്,  നന്ത്യോട് ബഷീര്‍ , ജെ  ജെ പാലയ്ക്കലോടി, എ.കെ  ജോസഫ് എന്നിവര്‍ പങ്കെടുത്തു. തുറന്ന ഓട്ടോയില്‍ പര്യടനം നടത്തിയ സ്ഥാനാര്‍ഥിയെ വിവിധയിടങ്ങളില്‍ , ടോമി പുളി മാന്തുണ്ടം, ബിനു ചെങ്ങളം,  സാബു മാത്യു, ജോണ്‍ ജോസഫ് , ബിജു കൂമ്പിക്കന്‍, ജയിംസ് പ്ലാക്കിത്തൊട്ടി , ജയിംസ് പൂവംനില്‍ക്കുന്നതില്‍, സിബി ചിറയില്‍, അഡ്വ. മൈക്കിള്‍ ജയിംസ്, ബേബി ജോണ്‍ , ടോമി നരിക്കുഴി, അനീഷ്  കൊക്കര എന്നിവര്‍ ഷാള്‍ അണിയിച്ച് സ്വീകരിച്ചു.




Post a Comment

0 Comments