Breaking...

9/recent/ticker-posts

Header Ads Widget

യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.ഫ്രാന്‍സീസ് ജോര്‍ജിന് സ്വീകരണവും സംയുക്ത കര്‍ഷക കണ്‍വന്‍ഷനും വ്യാഴാഴ്ച



യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.ഫ്രാന്‍സീസ് ജോര്‍ജിന് സ്വീകരണവും സംയുക്ത കര്‍ഷക കണ്‍വന്‍ഷനും  വ്യാഴാഴ്ച കടുത്തുരുത്തി വെള്ളാശ്ശേരിയില്‍ നടക്കും. വൈകീട്ട് ആറിന്  ജോസ് ജെയിംസ് നിലപ്പനയുടെ വസതിയില്‍ നടക്കുന്ന കണ്‍വന്‍ഷന്‍ മോന്‍സ് ജോസഫ് MLA ഉദ്ഘാടനം ചെയ്യും.  കര്‍ഷക യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് വര്‍ഗീസ് വെട്ടിയാങ്കല്‍ അധ്യക്ഷനായിരിക്കും . യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ ലൂക്കോസ് മാക്കീല്‍, കണ്‍വീനര്‍ മാഞ്ഞൂര്‍ മോഹന്‍കുമാര്‍, ഡിസിസി ജനറല്‍ സെക്രട്ടറി സുനു ജോര്‍ജ്, കോണ്‍ഗ്രസ് കടുത്തുരുത്തി ബ്ലോക്ക് പ്രസിഡന്റ് ജെയിംസ് പുല്ലാപ്പള്ളില്‍, കര്‍ഷക യൂണിയന്‍ ഓഫീസ് ജനറല്‍ സെക്രട്ടറി ജോസ് ജെയിംസ് നിലപ്പന, കര്‍ഷക കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ടോമി സെബാസ്റ്റിയന്‍ കലമറ്റത്തില്‍, പ്രമോദ് കടന്തേരി, അക്ബര്‍ മുടൂര്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.  കടുത്തുരുത്തി പ്രസ്സ് ക്ലബ്ബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ജോസ് ജെയിംസ് നിലപ്പന ടോമി സെബാസ്റ്റ്യന്‍, രാജി അരുകുഴുപ്പില്‍, ജോണി കണിവേലില്‍ എന്നിവര്‍ പങ്കെടുത്തു.




Post a Comment

0 Comments