Breaking...

9/recent/ticker-posts

Header Ads Widget

അഡ്വ.കെ.ഫ്രാന്‍സിസ് ജോര്‍ജിന്റെ വാഹന പര്യടനം പുരോഗമിക്കുന്നു



പാലാ നിയോജക മണ്ഡലത്തിലൂടെ യുഡിഎഫ് സ്ഥാനാര്‍ഥി അഡ്വ.കെ.ഫ്രാന്‍സിസ് ജോര്‍ജിന്റെ വാഹന പര്യടനം പുരോഗമിക്കുന്നു. അനൗണ്‍സ്‌മെന്റ് വാഹനം കടന്നു പോകുന്ന നാട്ടിടവഴികളിലെല്ലാം തങ്ങളുടെ സ്ഥാനാര്‍ഥിയെ കാണാന്‍ ആളുകള്‍ കാത്തു നിന്നു. കൊന്നപ്പൂക്കളും വര്‍ണ്ണ മാലകളുമായിട്ടാണ് വോട്ടര്‍മ്മാര്‍ സ്ഥാനാര്‍ഥിയെ സ്വീകരിച്ചാനയിച്ചത്. ആനുകാലിക സംഭവങ്ങള്‍  കോര്‍ത്തിണക്കിയ കലാജാഥ പര്യടനത്തിന് മാറ്റു കൂട്ടി. കൊടിതോരണങ്ങളാല്‍ അലങ്കരിച്ച നൂറു കണക്കിന് ഓട്ടോറിക്ഷകളും  ബൈക്കുകളും പര്യടനത്തിന് അകമ്പടിയായി.പാലാ നിയോജക മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളില്‍ നടന്ന പര്യടനത്തില്‍ ബേബി തോമസ്, കുര്യന്‍ നെല്ലുവേലില്‍, സതീഷ് ചെള്ളാനി, പി.ടി രാജന്‍, ബിജു പുന്നത്താനം, ആര്‍.പ്രേംജി , പയസ് തോമസ്, ഷൈന്‍ പാറയില്‍, പി.എല്‍  ജോസഫ് , മായ അലക്‌സ്, ജോബി നമ്പടാകം, ബെന്നി മറ്റം, ജിമ്മി വാഴാം പ്ലാക്കല്‍, സജി ജോസഫ്, എല്‍സമ്മ തോമസ്, അനുപമ വിശ്വനാഥ്, തോമസ് താളനാനി, ടോമി ഫ്രാന്‍സിസ് , സാബു ജോസഫ് , കെ.ടി തോമസ് കിഴക്കേക്കര, റിജോ ജോര്‍ജ്, നിഥിന്‍ സി. വടക്കന്‍ ,ഷാജി ജോസഫ് ,ടി.ജെ ബഞ്ചമിന്‍, ബിബി ഐസക് ,ജീമോന്‍ തയ്യില്‍, ബെന്നി ചോക്കാട്ട്, വക്കച്ചന്‍ അരീപ്പറമ്പില്‍ ,ടോം കോഴിക്കോട്ട്, സിബി അഴകമ്പറമ്പില്‍, ജോസ് കുഴികുളം, പയസ് മാണി, എന്‍.സുരേഷ്, ജോര്‍ജ് പുളിങ്കാട് തുടങ്ങിയവര്‍ പങ്കെടുത്തു. തലനാട് പഞ്ചായത്തിലെ മേലടുക്കം ഞായര്‍ കുളം ജംഗ്ഷനില്‍ നിന്നും ആരംഭിച്ച പര്യടനം മൂന്നിലവ്, തലപ്പലം, ഭരണങ്ങാനം, മേലുകാവ്, കടനാട്  കരൂര്‍ പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങള്‍ കടന്ന് താമരക്കുളത്ത് സമാപിച്ചു.




Post a Comment

0 Comments