Breaking...

9/recent/ticker-posts

Header Ads Widget

മീനഭരണി മഹോത്സവ സമാപനത്തോടനുബന്ധിച്ചു ഗരുഡന്‍ പറവയും, ഗരുഡന്‍ തൂക്കവും



കുമ്മണ്ണൂര്‍ നടയ്ക്കാംകുന്ന് ദേവീക്ഷേത്രത്തിലെ മീനഭരണി മഹോത്സവ സമാപനത്തോടനുബന്ധിച്ചു ഗരുഡന്‍ പറവയും, ഗരുഡന്‍ തൂക്കവും നടന്നു. ചെണ്ടമേളത്തിന്റെ അകമ്പടിയോടെ ഗരുഡന്മാര്‍ ക്ഷേത്രത്തിലേക്കു നീങ്ങുമ്പോള്‍ ഭക്തജനങ്ങള്‍ പ്രാര്‍ത്ഥനയോടെ ഒപ്പം ചേര്‍ന്നു.  കുമ്മണ്ണൂര്‍ ദേവിക്ഷേത്രത്തിലേയ്ക്ക് കിടങ്ങൂര്‍ സൗത്ത് ഉത്തമേശ്വരം ശിവക്ഷേത്രത്തില്‍ നിന്നും ഗരുഡന്‍ പുറപ്പെടുമ്പോള്‍ ഗരുഡന്‍ പറവ കാണാന്‍ നിരവധി ഭക്തരെത്തി. കിടങ്ങൂര്‍ സുബ്രമണ്യ സ്വാമി ക്ഷേത്ര സന്നിധിയിലെത്തിയ 2 ഗരുഡന്മാര്‍  നടയ്ക്കാംകുന്ന്  ദേവീക്ഷേത്തിലേക്ക് നീങ്ങിയപ്പോള്‍ നിരവധി ഭക്തര്‍ അകമ്പടിയായി.




Post a Comment

0 Comments