Breaking...

9/recent/ticker-posts

Header Ads Widget

ജില്ലാ കളക്ട്രേറ്റ് കോമ്പൗണ്ടില്‍ ഹരിത പ്രോട്ടോ കോള്‍ പാലിച്ച് മാതൃകാ പോളിംഗ് സ്റ്റേഷന്‍



ജില്ലാ കളക്ട്രേറ്റ് കോമ്പൗണ്ടില്‍ ഹരിത പ്രോട്ടോകോള്‍ പാലിച്ച് മാതൃകാ പോളിംഗ് സ്റ്റേഷന്‍ നിര്‍മ്മിച്ചു.  പൂര്‍ണമായും ജൈവ ഉത്പന്നങ്ങള്‍ ഉപയോഗിച്ചാണ് മോഡല്‍ പോളിംഗ് സ്റ്റേഷന്‍ നിര്‍മ്മിച്ചിരിക്കുന്നത്. ജില്ലാ കളക്ടര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. പനയുടെ ഓല കൊണ്ടുള്ള നാട മുറിച്ചാണ് ഉദ്ഘാടനം നിര്‍വഹിച്ചത്.  വീല്‍ ചെയര്‍  സൗകര്യം മുതല്‍ റാംപ് വരെ മാതൃകാ പോളിoഗ് സ്റ്റേഷനില്‍ ഒരുക്കിയിട്ടുണ്ട്. പോളിംഗ് ഉദ്യോഗസ്ഥരുടെ നെയിംബോര്‍ഡ് അടക്കമുള്ള വിവരങ്ങള്‍ പനയുടെ പച്ചത്തണ്ടിലാണ് എഴുതിയിരിക്കുന്നത്. കൃഷിവകുപ്പിലെ ഉദ്യോഗസ്ഥനും കലാകാരനുമായ വയല സ്വദേശി  സുഭാഷാണ് ഏറെ മനോഹരമായി മാതൃകാ പോളിംഗ് സ്റ്റേഷന്‍ നിര്‍മ്മിച്ചത്.




Post a Comment

0 Comments