Breaking...

9/recent/ticker-posts

Header Ads Widget

അതിശക്തമായ കാറ്റില്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര പറന്നു



വേനല്‍മഴക്കൊപ്പം എത്തിയ അതിശക്തമായ കാറ്റില്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര പറന്നു. പെരുവ പിറവം റോഡില്‍  മുന്‍പ് കെ.എസ്.ഇ.ബി. ഓഫീസ് പ്രവര്‍ത്തിച്ചിരുന്ന  മണിയാട്ടേല്‍ ഫിലിപ്പിന്റെ ഉടമസ്ഥതയിലുള്ള മൂന്നു നില കെട്ടിടത്തിന്റെ മേല്‍ക്കൂരയാണ് ശക്തമായ കാറ്റിലും മഴയിലും നിലംപൊത്തിയത്. സമീപത്ത് പ്രവര്‍ത്തിക്കുന്ന ആക്രി കടയുടെ മുകളിലേക്കാണ് ഷീറ്റ് മേല്‍ക്കൂര വീണത്. പെരുവ പിറവം മെയിന്‍ റോഡിലേക്ക്  വീഴാതിരുന്നത് കൊണ്ട് വന്‍ ദുരന്തം ഒഴിവാകുകയായിരുന്നു.  ആക്രിക്കടയില്‍ നിര്‍ത്തിയിട്ടിരുന്ന ഏഴോളം പെട്ടി ഓട്ടോറിക്ഷകളുടെ മുകളിലേക്കാണ് മേല്‍ക്കൂര പതിച്ചത്. രണ്ട് ഓട്ടോയുടെ ഗ്ലാസുകള്‍ തകര്‍ന്നു. വാഹനങ്ങളിലും ആക്രികടയിലും ആളുകള്‍ ഇല്ലാതിരുന്നതും അപകടത്തിന്റെ ശക്തി കുറച്ചു. ഏകദേശം ആറ് ലക്ഷം രൂപയുടെ നഷ്ടം ഉളളതായി വീട്ടുടമ ഫിലിപ്പ് പറഞ്ഞു.




Post a Comment

0 Comments