JEE MAIN 2024 പരീക്ഷയില്‍ ഓള്‍ ഇന്ത്യാ തലത്തില്‍ ഏറ്റുമാനൂര്‍ എസ് എഫ് എസ് സ്‌കൂളിലെ 4 വിദ്യാര്‍ഥികള്‍ 99 പെര്‍സെന്റയിലിനു മുകളില്‍ സ്‌കോര്‍ നേടി. സുധിന്‍ എം 99.56, റോണ്‍ ബോബന്‍ 99.39, ഇമ്രാന്‍ ഇസ്മായില്‍ 99.07, നയന്‍ ഷാജി 99.03 എന്നിവര്‍ ഉയര്‍ന്ന സ്‌കോര്‍ കരസ്ഥമാക്കിയപ്പോള്‍ 25 കുട്ടികള്‍ 93 പെര്‍സെന്റയിലിനു മുകളില്‍ സ്‌കോര്‍ നേടി.
വിജയികളെ സ്‌കൂള്‍ മാനേജര്‍ റവ. ഫാദര്‍ ജോസ് പറപ്പള്ളില്‍, പ്രിന്‍സിപ്പാള്‍ റവ. ഡോ. റോയ് പി കെ, വൈസ് പ്രിന്‍സിപ്പാള്‍ റവ. ഫാദര്‍ കെല്‍വിന്‍ ഓലിക്കുന്നേല്‍, അഡ്മിനിസ്‌ട്രേറ്റര്‍ റവ. ഫാദര്‍ ബേബി ഇലഞ്ഞിമറ്റത്തില്‍, അധ്യാപകര്‍, പി ടി എ അംഗങ്ങള്‍ തുടങ്ങിയവര്‍ അനുമോദിച്ചു.






0 Comments