Breaking...

9/recent/ticker-posts

Header Ads Widget

കേരള കോണ്‍ഗ്രസ് (എം) സ്വയം പുറത്തു പോയതാണെന്ന നുണപ്രചാരണം ആവര്‍ത്തിക്കുകയാണെന്ന് ജോണി നെല്ലൂര്‍



UDF ല്‍  നിന്നും  കേരള കോണ്‍ഗ്രസ് (എം) നെ  പുറത്താക്കിയ  ശേഷം ഇപ്പോള്‍  ആ വസ്തുത  മറച്ചു  വെച്ച്  സ്വയം  പുറത്തു പോയതാണെന്ന  നുണപ്രചാരണം ആവര്‍ത്തിക്കുകയാണെന്ന് ജോണി നെല്ലൂര്‍.  കേരള കോണ്‍ഗ്രസ് (എം) തകര്‍ന്നു  പോകും എന്നായിരുന്നു കോണ്‍ഗ്രസ് നേതാക്കളുടെ കണക്കുകൂട്ടല്‍. എന്നാല്‍  നിയമസഭാ  തെരഞ്ഞടുപ്പില്‍ ജനങ്ങള്‍ അതിന് ശക്തമായ  മറുപടി നല്‍കി. എന്നാല്‍ വി.ഡി സതീശന്‍ അടക്കമുള്ള നേതാക്കള്‍ കേരള കോണ്‍ഗ്രസ് ചതിയിലൂടെ പുറത്തുപോയി എന്ന വ്യാജപ്രചാരണം തുടരുകയാണെന്നും ജോണി നെല്ലൂര്‍ ആരോപിച്ചു. കേരള കോണ്‍ഗ്രസ് (എം) സംസ്ഥാന മീഡിയ കോര്‍ഡിനേറ്ററും ഹൈപവര്‍ കമ്മിറ്റി അംഗവുമായ വിജി എം തോമസും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.




Post a Comment

0 Comments