Breaking...

9/recent/ticker-posts

Header Ads Widget

കടപ്പാട്ടൂര്‍ മഹാദേവ ക്ഷേത്രത്തിലെ തിരുവുത്സവാഘോഷങ്ങള്‍ക്ക് സമാപനം കുറിച്ച് തിരുആറാട്ട് നടന്നു.



കടപ്പാട്ടൂര്‍ മഹാദേവ ക്ഷേത്രത്തിലെ തിരുവുത്സവാഘോഷങ്ങള്‍ക്ക് സമാപനം കുറിച്ച് തിരുആറാട്ട് നടന്നു. രാവിലെ ചെങ്കോട്ട ഹരിഹരസുബ്രഹ്‌മണ്യന്‍ ആറാട്ടു കച്ചേരി അവതരിപ്പിച്ചു. ഉച്ചയ്ക്ക് ആറാട്ട് സദ്യയും നടന്നു. പാലാ KR മണി ഓട്ടന്‍ തുള്ളല്‍ അവതരിപ്പിച്ചു. വൈകിട് ആറിന് ആറാട്ടുബലിയും തുടര്‍ന്ന് കൊടിയിറക്കും നടന്നു. ക്ഷേത്രക്കടവില്‍ തിരുവാറാട്ട് നടന്നു. തന്ത്രി പറമ്പൂരില്ലത്ത് നീലകണ്ഠന്‍ നാരായണന്‍ ഭട്ടതിരിപ്പാടും, മേല്‍ശാന്തി സായ് വിനായകും മുഖ്യകാര്‍മ്മികരായിരുന്നു. തിരുവാറാട്ടിലും ആറാട്ടെതിരേല്‍പ്പിലും പങ്കെടുക്കാന്‍ നിരവധി ഭക്തര്‍ കടപ്പാട്ടൂര്‍ ക്ഷേത്രത്തിലെത്തിയിരുന്നു.




Post a Comment

0 Comments