Breaking...

9/recent/ticker-posts

Header Ads Widget

കടപ്പാട്ടൂര്‍ ശ്രീമഹാദേവ ക്ഷേത്രത്തിലെ ഉത്സവാഘോഷങ്ങള്‍ സമാപിക്കും



കടപ്പാട്ടൂര്‍ ശ്രീമഹാദേവ ക്ഷേത്രത്തിലെ പള്ളിവേട്ട  ദിനമായ തിങ്കളാഴ്ച രാവിലെ ശ്രീബലി എഴുന്നള്ളിപ്പ് നടന്നു.  പെരുവനം സതീശന്‍ മരാരുടെ പ്രമാണത്തില്‍ 51 കലാകാരന്മാര്‍ പങ്കെടുത്ത പഞ്ചാരി മേളം നാദവിസ്മയമൊരുക്കി.  ഉച്ചയ്ക് പ്രസാദമൂട്ടും നടന്നു. വൈകീട്ട കാഴ്ചശ്രീബലി, ദീപാരാധന, തിരുവാതിര എന്നിവയും നടന്നു. എട്ടാം ഉത്സവ ദിവസമായ ചൊവ്വാഴ്ച തിരുവാറാട്ടോടെ ഉത്സവാഘോഷങ്ങള്‍ സമാപിക്കും. രാവിലെ 10 ന് ചെങ്കോട്ട ഹരിഹര സുബ്രമണ്യം ആറാട്ടുകച്ചേരി അവതരിപ്പിക്കും.  വൈകീട്ട് 6 ന് ആറാട്ടുബലിയും കൊടിയിറക്കും തുടര്‍ന്ന് ക്ഷേത്രക്കടവില്‍ തിരുവാറാട്ടും നടക്കും. കിഴക്കെ നടയില്‍ ആറാട്ടെതിരേല്‍പും നടക്കും.




Post a Comment

0 Comments