Breaking...

9/recent/ticker-posts

Header Ads Widget

റാങ്ക് തിളക്കത്തില്‍ കട്ടച്ചിറ മേരി മൗണ്ട് പബ്ലിക് സ്‌കൂള്‍



റാങ്ക് തിളക്കത്തില്‍  കട്ടച്ചിറ മേരി മൗണ്ട് പബ്ലിക് സ്‌കൂള്‍ . 2024- വര്‍ഷത്തിലെ JEE MAIN പരീക്ഷയില്‍  മേരി മൗണ്ട് പബ്ലിക് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍. റാങ്കുകള്‍ വാരി കൂട്ടി. 15 ലക്ഷത്തില്‍ പരം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത പരീക്ഷയില്‍നിന്ന് ഓള്‍ ഇന്ത്യ തലത്തില്‍ യഥാക്രമം 99.98 പെര്‍സന്റേജ് നേടിയ സയാന്‍ പാഷ കേരളാ ടോപ്പറായി. ആദിത്യന്‍ ദീപു ഉണ്ണിത്താന്‍  99.73  റിസ്വാന്‍ കെ  99.31  ആദില്‍ എം  99.30  - എന്നിവരും ഉയര്‍ന്ന പേര്‍സന്റേജ് നേടി.  ആദിത്യ ആര്‍, അഫ്താബ് മുഹമ്മദ്, നോയല്‍ ജോര്‍ജി, മുഹമ്മദ് സുഹൈല്‍, സ്‌നേഹജ് സുനീഷ്,സഹല്‍സിദ്ദിഖ് എന്നിവര്‍ 98 പെര്‍സന്റേജിന് മുകളില്‍  നേടി. 


.എയ്ഡന്‍ ജയിംസ് ബ്രിട്ടോ, അച്യുത് പി.എന്‍ എന്നിവരും ഉന്നത വിജയം കരസ്ഥമാക്കി. 93 ശതമാനത്തിന് മുകളില്‍ സ്‌കോര്‍ നേടിയ 20 -ല്‍ പരം കുട്ടികളും ഈ വിജയത്തിളക്കത്തിന് മാറ്റുകൂട്ടി.  സ്‌കൂള്‍ പ്രിന്‍സിപ്പല്‍ റവ .സിസ്റ്റര്‍ ലിസി സെബാസ്റ്റ്യന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം വിജയികളെ അനുമോദിച്ചു യോഗത്തില്‍ അധ്യാപകര്‍, സ്‌കൂള്‍ അധികൃതര്‍,സിസ്റ്റേഴ്‌സ്, രക്ഷകര്‍ത്താക്കള്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍പങ്കെടുത്തു.




Post a Comment

0 Comments