Breaking...

9/recent/ticker-posts

Header Ads Widget

കട്ടച്ചിറ തെക്കനാട്ട് പതി ക്ഷേത്രത്തിലെ തിരുവുത്സവം ആഘോഷ ചടങ്ങുകള്‍ ഭക്തിയുടെ നിറവില്‍ നടന്നു



കട്ടച്ചിറ തെക്കനാട്ട് പതി ക്ഷേത്രത്തിലെ തിരുവുത്സവം ആഘോഷ ചടങ്ങുകള്‍ ഭക്തിയുടെ നിറവില്‍ നടന്നു. പതിയിലെ ആചാരാനുഷ്ഠാനങ്ങളും കീഴ്‌വഴക്കങ്ങളും പൂര്‍ണമായി പാലിച്ചുകൊണ്ട് നടന്ന തിരുവുത്സവ ചടങ്ങുകളില്‍ നിരവധി ഭക്തര്‍ പങ്കു ചേര്‍ന്നു. ഏപ്രില്‍ 14 മുതല്‍ 23 വരെ തീയതികളില്‍ നടന്നുവന്ന ഉത്സവാഘോഷങ്ങളുടെ ഭാഗമായി വിളക്കിടീല്‍, വെള്ളം കുടി, മഹാപ്രസാദ ഊട്ട്, മഹാപന്തലാട്ടം, ഘോഷയാത്ര, ഗരുഡന്‍ പറവ, വലിയ ഗുരുതി, വിവിധ കലാപരിപാടികള്‍ എന്നിവയും നടന്നു. തിങ്കളാഴ്ച വൈകീട്ട് 6.30 ന് പതി റോഡില്‍ നിന്നും ആരംഭിച്ച വര്‍ണ്ണാഭമായ താലപ്പൊലി ഘോഷയാത്രയില്‍  നിരവധി ഭക്തര്‍ പങ്കുചേര്‍ന്നു. ഗരുഡന്‍ പറവ, കൈ കൊട്ടിക്കളി, വാദ്യമേളങ്ങള്‍ എന്നിവയുടെ അകമ്പടിയോടെയാണ് താലപ്പൊലി ഘോഷയാത്ര വല്യച്ചന്റെ സന്നിധിയിലെത്തി സമര്‍പ്പണം നടത്തിയത്. സമാപന ദിവസമായ ചൊവ്വാഴ്ച രാത്രി എട്ടിന്  മഹാപന്തലാട്ടത്തിനും തുടര്‍ന്ന് രാത്രി 11 30ന്  വലിയ ഗുരുതിയോടും കൂടിയാണ് ഉത്സവ ചടങ്ങുകള്‍ സമാപിക്കുന്നത്. പതിസംരക്ഷണ സമിതി ഭാരവാഹികള്‍ ആഘോഷ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.




Post a Comment

0 Comments