Breaking...

9/recent/ticker-posts

Header Ads Widget

കീഴൂര്‍ എസ്എന്‍ഡിപി യോഗം ഗുരുമന്ദിരത്തിലെ രണ്ടാമത് പ്രതിഷ്ഠ ദിനവും നടപ്പന്തല്‍ സമര്‍പ്പണവും നടന്നു.



കീഴൂര്‍  എസ്എന്‍ഡിപി യോഗം ഗുരുമന്ദിരത്തിലെ  രണ്ടാമത് പ്രതിഷ്ഠ ദിനവും നടപ്പന്തല്‍ സമര്‍പ്പണവും നടന്നു.  ശാഖാ പ്രസിഡണ്ട് ഭാസി മഠത്തിപ്പറമ്പിന്റെ അധ്യക്ഷതയില്‍, ചേര്‍ന്ന യോഗത്തില്‍ കടുത്തുരുത്തി എസ്എന്‍ഡിപി യൂണിയന്‍ പ്രസിഡന്റ് എ.ഡി പ്രസാദ് ആരിശ്ശേരിയില്‍ ഉദ്ഘാടനം നിര്‍വഹിച്ചു. യൂണിയന്‍ വൈസ് പ്രസിഡണ്ട് കെ.എസ് കിഷോര്‍ കുമാര്‍  മുഖ്യപ്രഭാഷണവും, ക്ഷേത്രം തന്ത്രി പൂത്തോട്ട ലാലന്‍ തന്ത്രികള്‍ അനുഗ്രഹ പ്രഭാഷണവും നടത്തി. യോഗത്തില്‍ ശാഖാ സെക്രട്ടറി മോഹന്‍ദാസ് പുത്തന്‍പുരയില്‍, വനിതാ സംഘം സെക്രട്ടറി സരിത സജി, വനിതാ സംഘം പ്രസിഡണ്ട് ഷൈല തങ്കച്ചന്‍, മനോജ് കരയത്തേല്‍, വൈസ് പ്രസിഡണ്ട് കെ.ടി മിനിലാല്‍ എന്നിവര്‍ സംസാരിച്ചു. മഹാപ്രസാദ് ഊട്ടും നടന്നു. വൈകിട്ട് 5.30ന് നടതുറപ്പ്, 6.30ന് ദീപക്കാഴ്ച, 7ന്  തിരുവാതിര, കുട്ടികളുടെ വിവിധ കലാപരിപാടികള്‍ എന്നിവയും നടന്നു.




Post a Comment

0 Comments