Breaking...

9/recent/ticker-posts

Header Ads Widget

കെ.എം മാണിയുടെയും സി.എഫ് തോമസിന്റെയും കബറിടങ്ങളില്‍ പുഷ്പചക്രം സമര്‍പ്പിച്ചു



കേരള കോണ്‍ഗ്രസ് ഡമോക്രാറ്റിക് പാര്‍ട്ടി നേതാക്കള്‍ കെ.എം  മാണിയുടെയും സി.എഫ് തോമസിന്റെയും കബറിടങ്ങളില്‍ പുഷ്പചക്രം സമര്‍പ്പിച്ചു. കേരള കോണ്‍ഗ്രസ് ഡെമോക്രാറ്റിക്ക് ചെയര്‍മാന്‍ സജി മഞ്ഞക്കടമ്പിലിന്റെ നേതൃത്വത്തിലാണ് കേരള കോണ്‍ഗ്രസ് മുന്‍ ചെയര്‍മാന്‍മാരായിരുന്ന കെ.എം മാണിയുടെയും, സി.എഫ് തോമസിന്റെയും കബറിടങ്ങളിലെത്തി പ്രാര്‍ത്ഥിച്ചത്. കേരള കോണ്‍ഗ്രസ് ഡമോക്രാറ്റിക് വൈസ് ചെയര്‍മാന്‍ പ്രൊഫസര്‍ ബാലു ജി വെള്ളിക്കര, ജനറല്‍ സെക്രട്ടറി പ്രസാദ് ഉരുളി കുന്നം, ട്രഷറര്‍ റോയി ജോസ്, ബിനു അയിരമല, ടിജോ കൂട്ടുമ്മേല്‍കാട്ടില്‍, പ്രതീഷ് പട്ടിത്താനം എന്നിവരാണ് കബറിടങ്ങളിലെത്തി പുഷ്പചക്രം അര്‍പ്പിച്ച് പ്രാര്‍ഥിച്ചത്.  തുടര്‍ന്ന് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ കോട്ടയം പാര്‍ലമെന്റ് എന്‍.ഡി.എ മുന്നണി സ്ഥാനാത്ഥി തുഷാര്‍ വെള്ളാപ്പള്ളിയുടെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു.





Post a Comment

0 Comments