Breaking...

9/recent/ticker-posts

Header Ads Widget

കേരള കോണ്‍ഗ്രസ് (എം )സംസ്‌കാരവേദിയുടെ നേതൃത്വത്തില്‍ കലാ ജാഥ സംഘടിപ്പിച്ചു.



കോട്ടയം പാര്‍ലമെന്റ് മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി തോമസ് ചാഴികാടന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി കേരള കോണ്‍ഗ്രസ് എം സംസ്‌കാരവേദിയുടെ നേതൃത്വത്തില്‍ കലാ ജാഥ സംഘടിപ്പിച്ചു. പാലായിലെത്തിയ കലാജാഥയ്ക്ക് പാലാ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. ളാലം പാലം ജംഗ്ഷനില്‍ കൂടിയ യോഗത്തില്‍ സംസ്‌കാര വേദി നിയോജകമണ്ഡലം പ്രസിഡന്റ ജയ്‌സണ്‍ ജോസഫ് അധ്യക്ഷനായിരുന്നു. കേരള കോണ്‍ഗ്രസ് എം പാലാ നിയോജക മണ്ഡലം പ്രസിഡന്റ് ടോബിന്‍ കെ അലക്‌സ്, ജാഥാ ക്യാപ്റ്റന്‍ സതീശ് ജി യെ ഹാരം അണിയിച്ചു സ്വീകരിച്ചു. സംസ്‌കാരവേദി സംസ്ഥാന പ്രസിഡന്റ് ഡോ. വര്‍ഗീസ് പേരയില്‍, ജില്ലാ പ്രസിഡന്റ് ബാബു ടി ജോണ്‍, എല്‍ഡിഎഫ് കണ്‍വീനര്‍ ബാബു കെ ജോര്‍ജ്, മുനിസിപ്പല്‍ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സാവിയോ കാവുകാട്ട്, ആന്റോ ജോസ് പടിഞ്ഞാറേക്കര, മുന്‍സിപ്പല്‍ കൗണ്‍സിലര്‍മാരായ  ബിജി ജോജോ, മായ പ്രദീപ്, കേരള കോണ്‍ഗ്രസ് എം പാലാ മണ്ഡലം പ്രസിഡന്റ് ബിജു പാലൂപടവന്‍,.കെടിയുസി ജില്ലാ പ്രസിഡന്റ് ജോസ്‌കുട്ടി പൂവേലില്‍, , ജയ്‌സണ്‍ മാന്തോട്ടം,  ഡോ സാബു ഡി മാത്യു,തുടങ്ങിയവര്‍ അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു സംസാരിച്ചു. നാടന്‍ പാട്ടും,തെരുവ് നാടകവും അവതരിപ്പിച്ചു.




Post a Comment

0 Comments