എസ്എന്‍ഡിപി യോഗം കീഴൂര്‍ ശാഖാ ഗുരുദേവക്ഷേത്രത്തിലെ രണ്ടാമത് പ്രതിഷ്ഠാദിന വാര്‍ഷികവും നടപ്പന്തല്‍, കൊടിമര സമര്‍പ്പണവും ഏപ്രില്‍ 22, 23 ദിവസങ്ങളില്‍ നടക്കും. ക്ഷേത്രം തന്ത്രി പൂത്തോട്ട ലാലന്‍ തന്ത്രിയുടെയും, മേല്‍ശാന്തി മിഥുന്‍ ശാന്തിയുടെയും മുഖ്യ കാര്‍മികത്വത്തിലാണ് പ്രതിഷ്ഠ വാര്‍ഷിക ചടങ്ങുകള്‍ നടക്കുന്നത്. ഒന്നാം ഉത്സവദിനമായ ഏപ്രില്‍ 22 തിങ്കളാഴ്ച രാവിലെ എട്ടുമണിക്ക് കൊടിമര സമര്‍പ്പണവും പതാക ഉയര്‍ത്തലും നടക്കും., ഗുരുദേവ കൃതികളുടെ പാരായണം, വൈകീട്ട് 6.30ന് ദീപാരാധന, സോപാനസംഗീതം, 7.15ന് താലപ്പൊലി വരവ് എന്നിവ നടക്കും. ഏപ്രില്‍ 23 ചൊവ്വാഴ്ച രാവിലെ എട്ടിന് ഗുരുദേവ കൃതികളുടെ പാരായണം, 9. 30ന് കലശപൂജ, 10 നു കലശാഭിഷേകം, 11ന് നടപ്പന്തല്‍ സമര്‍പ്പണം, എന്നിവ നടക്കും. വൈകീട്ട് 6.30ന് ദീപകാഴ്ച, തിരുവാതിരകളി കുട്ടികളുടെ വിവിധ കലാപരിപാടികള്‍ എന്നിവയും നടക്കുമെന്ന് പ്രസിഡണ്ട് എം.വി ഭാസി മഠത്തിപറമ്പില്‍, സെക്രട്ടറി പി.കെ മോഹന്‍ദാസ് പുത്തന്‍പുരയില്‍, കെ.ടി. മിനിലാല്‍, രാജു മടക്കത്തടം, ജയപ്രകാശ്, സന്മയന്‍ എന്നിവര്‍ അറിയിച്ചു.





0 Comments