Breaking...

9/recent/ticker-posts

Header Ads Widget

വീടുകയറി ആക്രമിച്ച യുവാവ് അറസ്റ്റില്‍.



കിടങ്ങൂരില്‍ വീടുകയറി ആക്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. വീട്ടമ്മയെ വഴിയില്‍ തടഞ്ഞു നിര്‍ത്തി അതിക്രമം നടത്താന്‍ ശ്രമിക്കുകയും വീട്ടില്‍ അതിക്രമിച്ചു കയറി വീട്ടുസാധനങ്ങള്‍ തല്ലിത്തകര്‍ക്കുകയും ചെയ്ത കേസിലാണ് അയല്‍വാസിയായ യുവാവ്   അറസ്റ്റിലായത്. കിടങ്ങൂര്‍, കറുത്തേടത്ത് കടവ് ഭാഗത്ത് പെരുമ്പാമ്പള്ളിക്കുന്നേല്‍ വീട്ടില്‍ പി.ജെ ജോര്‍ജിന്റെ മകന്‍ നിജോ ജോര്‍ജ് (39) എന്നയാളെയാണ്  കിടങ്ങൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം ഇയാളുടെ ഭാര്യ വഴിയില്‍ വച്ച് വീട്ടമ്മയെ അസഭ്യം പറഞ്ഞത് വീട്ടമ്മ ചോദ്യം ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നുണ്ടായ  വിരോധത്താലാണ് ഇയാള്‍ വീട്ടമ്മയോട് അപമര്യാദയായി പെരുമാറിയത്. അമ്പലത്തില്‍ പോയ വീട്ടമ്മയെ ഇയാള്‍ തടഞ്ഞുനിര്‍ത്തി ചീത്ത വിളിക്കുകയും, അപമര്യാദയായി പെരുമാറുകയുമായിരുന്നു.അതിനുശേഷം ഇയാള്‍  വീട്ടമ്മയും കുടുംബവും താമസിക്കുന്ന വീട്ടില്‍ അതിക്രമിച്ചു കയറി വാതിലും,ജനലും, മുന്‍വശത്തെ ലൈറ്റുകളും അടിച്ചു തകര്‍ത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും, കൂടാതെ  പെട്രോള്‍ ഉപയോഗിച്ച് വീടിന്റെ മുന്‍വശം കത്തിക്കുകയും ചെയ്തു.വീട്ടമ്മയുടെ പരാതിയെ തുടര്‍ന്ന് കിടങ്ങൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍  ഇയാളെ പിടി കൂടുകയുമായിരുന്നു. കിടങ്ങൂര്‍ സ്റ്റേഷന്‍ എസ്.എച്ച്.ഓ സതികുമാര്‍, എസ്.ഐ മാരായ സൗമ്യന്‍ വി.എസ്, ബിജു ചെറിയാന്‍, സി.പി.ഓ മാരായ സന്തോഷ് കെ. എസ്, ഗ്രിഗോറിയാസ് ജോസഫ്, അനീഷ്. എം  എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.





Post a Comment

0 Comments