Breaking...

9/recent/ticker-posts

Header Ads Widget

കിടങ്ങൂരില്‍ വ്യാപാര സ്ഥാപനത്തില്‍ മോഷണം.



കിടങ്ങൂരില്‍ വ്യാപാര സ്ഥാപനത്തില്‍ മോഷണം. കിടങ്ങൂര്‍ സൗത്ത് മാന്താടി ജംഗ്ഷനിലെ കാര്‍ത്തിക സ്റ്റോഴ്‌സിലാണ് മോഷണം നടന്നത്. കടയുടെ രണ്ടു താഴുകളും തകര്‍ത്ത് അകത്ത് കയറിയ മോഷ്ടാവ്  മേശയ്ക്കുള്ളിലുണ്ടായിരുന്ന പണം അപഹരിച്ചു. നാണയങ്ങളടക്കം 1500 രൂപയോളം നഷ്ടപ്പെട്ടതായി കടയുടമ രജിത് മോന്‍ പറഞ്ഞു. ചൊവ്വാഴ്ച വൈകീട്ട് 9.15 ഓടെ പൂട്ടിയ കട ബുധനാഴ്ച രാവിലെ 8 മണിയോടെ തുറക്കാനെത്തിയപ്പോഴാണ് താഴുകള്‍ കാണാനില്ലെന്നും പണം നഷ്ടപ്പെട്ടതായും അറിയുന്നത്. കടയുടമയുടെ പരാതിയെ തുടര്‍ന്ന് കിടങ്ങൂര്‍ പോലീസ് അന്വേഷണമാരംഭിച്ചു.




Post a Comment

0 Comments