കിഴപറയാര് റെസിഡന്‍സ് വെല്‍ഫെയര്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ കുടുംബസംഗമം നടന്നു. കിഴപറയാര് കല്ലുവെട്ടം ഗ്രൗണ്ടില്‍ നടന്ന പരിപാടിയില്‍ അസോസിയേഷന് പ്രസിഡന്റ് മരുത്തശ്ശേരി ഇല്ലത്ത് രാമന് നമ്പൂതിരി അധ്യക്ഷനായിരുന്നു. സെക്രട്ടറി മോഹനന് കാരാമയില്‍, വൈസ് പ്രസിഡന്റ് രവീന്ദ്രനാഥ് മണ്ഡപത്തില്‍, ട്രഷറര്‍ കെ വി ജോസഫ് കരിമ്പനാല്‍ എന്നിവര്‍ പ്രസംഗിച്ചു. കുടുംബങ്ങള്‍ തമ്മിലുള്ള ഐക്യത്തിന് വേണ്ടി അസോസിയെഷന് പ്രവര്‍ത്തിക്കുമെന്ന് അംഗങ്ങള്‍ പ്രതിജ്ഞയെടുത്തു. പൊതുസ്ഥലങ്ങളില്‍ മാലിന്യനിക്ഷേപം തടയാനുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ പൊതുയോഗം തീരുമാനമെടുത്തു തറപ്പേല്‍ കടവ് പാലത്തിന്റെ സമീപം രാത്രികാലങ്ങളില്‍ മാലിന്യം തള്ളുന്നതില്‍ അസോസിയേഷന് പ്രതിഷേധം രേഖപ്പെടുത്തി. മാലിന്യം തള്ളുന്നവരെ കണ്ടു പിടിക്കാനും അധികൃതരുമായി ബന്ധ പ്പെട്ട് ശിക്ഷ വാങ്ങി കൊടുക്കാനും നടപടി സ്വീകരിക്കും. പാലത്തിനു താഴെ മദ്യപരുടെ ശല്യം തടയാന്‍ പോലീസ് സ്റേഷനുമായി ബന്ധപ്പെട്ട് നടപടികള്‍ സ്വീകരിക്കാനും യോഗം തീരുമാനിച്ചു. കുട്ടികളും മുതിര്‍ന്നവരുമടക്കമുള്ള അസോസിയേഷന് അംഗങ്ങളുടെ വിവിധ കാലപാരിപാടികളും ഗാനമേളയും നടന്നു. സ്നേഹവിരുന്നും ഒരുക്കിയിരുന്നു.
0 Comments