Breaking...

9/recent/ticker-posts

Header Ads Widget

കെ.എം മാണിയുടെ അഭാവം ജനങ്ങള്‍ക്ക് ബോധ്യപ്പെടുന്നുവെന്ന് പി.സി തോമസ്.



അഴിമതി നടത്തി നേതാക്കളും  ബോംബ് നിര്‍മ്മിച്ച് അണികളും കേരളത്തെ നശിപ്പിക്കുമ്പോള്‍ കെ.എം മാണിയുടെ അഭാവം ജനങ്ങള്‍ക്ക് ബോധ്യപ്പെടുന്നുവെന്ന് കേരളാ കോണ്‍ഗ്രസ് വര്‍ക്കിംഗ് ചെയര്‍മാന്‍ പി.സി തോമസ്.   കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍  KM മാണിയുടെ അഞ്ചാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യു. ഡി.എഫിന്റെ സമുന്നത നേതാവായിരുന്ന കെ.എം മാണിയുടെ അനുഗ്രഹം ഫ്രാന്‍സിസ് ജോര്‍ജിനാണെന്നും വന്‍ ഭൂരിപക്ഷത്തോടെ അദ്ദേഹം വിജയിക്കുമെന്ന് പി.സി. തോമസ് പറഞ്ഞു  . മോന്‍സ് ജോസഫ് എം.എല്‍.എ, യുഡിഎഫ് സ്ഥാനാര്‍ത്ഥി ,  കെ.ഫ്രാന്‍സിസ് ജോര്‍ജ്, ജോയി എബ്രാഹം, ഇ.ജെ ആഗസ്തി, എം.പി ജോസഫ്, ജോസ് മോന്‍ മുണ്ടയ്ക്കല്‍, കുര്യാക്കോസ് പടവന്‍, സന്തോഷ് കാവുകാട്ട്, ജോര്‍ജ് പുളിങ്കാട്, തോമസ് ഉഴുന്നാലില്‍ , ജോസ് എ ടേ ട്ട് ലിജി  ബിജു  , ലിസമ്മ മത്തച്ചന്‍, സിജി ടോണി  എന്നിവര്‍ പ്രസംഗിച്ചു




Post a Comment

0 Comments