Breaking...

9/recent/ticker-posts

Header Ads Widget

കോട്ടയം മെഡിക്കല്‍ കോളേജിന് ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയാ രംഗത്ത് മികച്ച നേട്ടം.



കോട്ടയം മെഡിക്കല്‍ കോളേജിന് ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയാ രംഗത്ത് മികച്ച നേട്ടം. മെഡിക്കല്‍ കോളേജില്‍ പത്താമത് ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തീകരിച്ചു. കേരളത്തില്‍ ആദ്യമായി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയത് കോട്ടയം മെഡിക്കല്‍ കോളേജിലായിരുന്നു. തൊറാസിക് സര്‍ജന്‍ ഡോക്ടര്‍ ടി.കെ. ജയകുമാറിന്റെ നേതൃത്വത്തില്‍ വ്യാഴാഴ്ച പുലര്‍ച്ചെ 6.45ന് ആണ് പത്താമത് ഹൃദയം മാറ്റിവെക്കല്‍  ശസ്ത്രക്രിയ ആരംഭിച്ചത്. 



.തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മസ്തിഷ്‌ക മരണം സംഭവിച്ച 36 കാരന്‍ രാജയുടെ ഹൃദയമാണ് ആലപ്പുഴ സ്വദേശി ഹരികൃഷ്ണന് വച്ചുപിടിപ്പിച്ചത്. 2015 സെപ്റ്റംബര്‍ 15 നാണ് കോട്ടയം മെഡിക്കല്‍ കോളേജില്‍ ആദ്യ ഹൃദയ മാറ്റിവെക്കല്‍  ശസ്ത്രക്രിയ നടത്തിയത് . ആദ്യമായി ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് അന്ന്  നേതൃത്വം നല്‍കിയ ഡോക്ടര്‍ ടി.കെ ജയകുമാര്‍ തന്നെയാണ്  പത്താമത് ശസ്ത്രക്രിയയ്ക്കും നേതൃത്വം നല്‍കിയത്.



Post a Comment

0 Comments