Breaking...

9/recent/ticker-posts

Header Ads Widget

ഭൂഗര്‍ഭപാതയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു.



കോട്ടയം മെഡിക്കല്‍ കോളേജ് ജംഗ്ഷനില്‍ നിര്‍മ്മിക്കുന്ന ഭൂഗര്‍ഭപാതയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തുന്ന രോഗികള്‍ക്ക് ബസ് സ്റ്റേഷനില്‍ നിന്നും അപകടരഹിതമായി റോഡ് കുറുകെ കടക്കുവാന്‍ സഹായകമാകുന്ന അടിപ്പാതയാണ് നിര്‍മ്മിക്കുന്നത്. മെഡിക്കല്‍ കോളേജിലേക്കു പോകാനെത്തുന്നവരുടെ ദുരിതത്തിന് പരിഹാരമാവാന്‍ മന്ത്രി V N വാസവന്റെ നിര്‍ദ്ദേശ പ്രകാരമാണ് അടിപ്പാത നിര്‍മ്മാണത്തിന്  പദ്ധതിയിട്ടത്. ഒരു കോടി 30 ലക്ഷം രൂപ ചെലവില്‍ 18.57 മീറ്റര്‍ നീളത്തിലും മൂന്നരമീറ്റര്‍ ഉയരത്തിലുമാണ് ഭൂഗര്‍ഭ പാതയുടെ നിര്‍മ്മാണം. രണ്ടു മാസത്തിനുള്ളില്‍ നിര്‍മ്മാണം പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. മെഡിക്കല്‍ കോളേജ് ജംഗ്ഷനിലും പ്രൈവറ്റ് ബസ് സ്റ്റേഷന്‍ ഭാഗത്തും രോഗികളും കൂട്ടിരിപ്പുകാരും ആശുപത്രിയില്‍ എത്തുന്നവരും റോഡ് കുറുകെ കടക്കുന്നതിനിടയില്‍ അപകടങ്ങള്‍ പതിവായതോടെയാണ് ഭൂഗര്‍ഭപാത നിര്‍മ്മിക്കാന്‍  തീരുമാനിച്ചത്. രോഗികള്‍ക്കും മറ്റും വിശ്രമിക്കാനുള്ള സൗകര്യവുമുണ്ട്. നിര്‍മ്മാണം  നടക്കുന്നതിനാല്‍ ഇവിടെ ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.




Post a Comment

0 Comments