Breaking...

9/recent/ticker-posts

Header Ads Widget

തെരഞ്ഞെടുപ്പിന് കോട്ടയം ലോക്സഭ മണ്ഡലം സജ്ജമെന്നു ജില്ലാ കളക്ടര്‍ വി. വിഗ്‌നേശ്വരിയും ജില്ലാ പൊലീസ് മേധാവി കെ. കാര്‍ത്തിക്കും



ഏപ്രില്‍ 26നു നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന് കോട്ടയം ലോക്സഭ മണ്ഡലം സജ്ജമെന്നു ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറും കോട്ടയം ലോക്സഭ മണ്ഡലത്തിലെ വരണാധികാരിയുമായ ജില്ലാ കളക്ടര്‍ വി. വിഗ്‌നേശ്വരിയും ജില്ലാ പൊലീസ് മേധാവി കെ. കാര്‍ത്തിക്കും അറിയിച്ചു. സുതാര്യവും നീതിപൂര്‍വവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കാനുള്ള എല്ലാ നടപടികളും ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും വാര്‍ത്താ സമ്മേളനത്തില്‍ അവര്‍ അറിയിച്ചു. ഏപ്രില്‍ 26ന് രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്. 14 സ്ഥാനാര്‍ഥികളാണ് കോട്ടയം ലോക്സഭ മണ്ഡലത്തില്‍ മത്സരരംഗത്തുള്ളത്. മണ്ഡലത്തില്‍ 12,54,823 വോട്ടര്‍മാരുണ്ട്; 6,47,306 സ്ത്രീകളും 6,07,502 പുരുഷന്‍മാരും 15 ട്രാന്‍സ്‌ജെന്‍ഡറും. വോട്ടര്‍മാരില്‍ 51.58 ശതമാനം സ്ത്രീകളാണ്. പുരുഷന്മാര്‍ 48.41 ശതമാനവും. മണ്ഡലത്തില്‍ 1198 പോളിങ്  സ്റ്റേഷനുകളാണുള്ളത്. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിനും നിര്‍ഭയമായി സമ്മതിദാന അവകാശം ഉറപ്പുവരുത്തുന്നതിനും തെരഞ്ഞെടുപ്പ് കമ്മീഷന്‍ പൊതുനിരീക്ഷകരെയും ചെലവ് നിരീക്ഷകനെയും പൊലീസ് നിരീക്ഷകനെയും നിയോഗിച്ചിട്ടുണ്ട്. ഹരിതചട്ടം പാലിച്ചാണ് തെരഞ്ഞെടുപ്പ് നടക്കുക. ലോക്സഭ തെരഞ്ഞെടുപ്പില്‍ കോട്ടയം ജില്ലയിലെ വിവിധ നിയമസഭാ മണ്ഡലങ്ങളില്‍ പോളിങ് ഡ്യൂട്ടിക്ക് 7524 ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുളളത്. 1881 വീതം പ്രിസൈഡിങ് ഓഫീസര്‍മാരെയും ഫസ്റ്റ് പോളിങ് ഓഫീസര്‍മാരെയും 3762 പോളിങ് ഓഫീസര്‍മാരെയും നിയോഗിച്ചിട്ടുണ്ട്. ജില്ലയില്‍ 159 സെക്ടറല്‍ ഓഫീസര്‍മാരെ നിയോഗിച്ചു. ക്രിട്ടിക്കല്‍ പോളിങ് സ്റ്റേഷനുകളില്‍ നിരീക്ഷണത്തിന് 24 മൈക്രോ ഒബ്‌സര്‍വര്‍മാരുണ്ട്.




Post a Comment

0 Comments