Breaking...

9/recent/ticker-posts

Header Ads Widget

തെരെഞ്ഞെടുപ്പില്‍ ജനകീയ പ്രശ്‌നങ്ങളെ അട്ടിമറിക്കുകയാണന്ന് കെ.പി.എം.എസ്



തെരെഞ്ഞെടുപ്പില്‍ വൈകാരികത വളര്‍ത്തി ജനകീയ പ്രശ്‌നങ്ങളെ അട്ടിമറിക്കുകയാണന്ന് കെ.പി.എം.എസ് ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍. കോട്ടയം ജില്ല നേതൃയോഗം ഏറ്റുമാനൂര്‍ എസ്.എം.എസ്.എം ലൈബ്രറി ഹാളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മാനിഫെസ്റ്റോയിലെ പ്രധാന മുദ്രാവാക്യങ്ങള്‍ പോലും രാഷ്ട്രീയ പാര്‍ട്ടികള്‍ ചര്‍ച്ചയ്ക്ക് വിധേയമാക്കുന്നില്ല.  പിന്നോക്ക വിഭാഗങ്ങളുടെ അധികാര വിഭവ പങ്കാളിത്തം ഉറപ്പാക്കാന്‍ ഉതകുന്ന ജാതി സെന്‍സസ് ഇതിന് ഉദാഹരണമാണ്. സ്ഥല നാമ, ചലച്ചിത്ര പ്രദര്‍ശന വിവാദങ്ങള്‍ അരങ്ങ് തകര്‍ക്കുമ്പോള്‍ അടിസ്ഥാന ജന വിഭാഗങ്ങള്‍ തെരെഞ്ഞെടുപ്പില്‍ ഉയര്‍ത്തിപ്പിടിക്കുന്നത് സാമൂഹ്യ നീതിയുടെയും സാഹോദര്യത്തിന്റെയും സന്ദേശമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംസ്ഥാന ട്രഷറര്‍ അഡ്വ.എ.സനീഷ്‌കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. സംഘടനാ സെക്രട്ടറി എന്‍.ബിജു,അഖില്‍.കെ.ദാമോദരന്‍, മനോജ് കൊട്ടാരം,കെ.കെ.കൃഷ്ണകുമാര്‍,ഇ.ജി.സജീവ്,ലതിക സജീവ്, അജിത് കല്ലറ തുടങ്ങിയവര്‍ സംസാരിച്ചു.




Post a Comment

0 Comments