Breaking...

9/recent/ticker-posts

Header Ads Widget

പ്രതിഷേധ ധര്‍ണ നടത്തി



കോട്ടയം ടെക്സ്റ്റയില്‍സ് തുറന്നു പ്രവര്‍ത്തിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സംയുക്ത ട്രേഡ് യൂണിയന്റെ ആഭിമുഖ്യത്തില്‍ പ്രതിഷേധ ധര്‍ണ നടത്തി. ഐ എന്‍ ടി യു സി നേതാവ് ഫിലിപ്പ് ജോസഫ് ധര്‍ണ ഉദ്ഘാടനം ചെയ്തു. മുന്നൂറോളം തൊഴിലാളികള്‍ ജോലി ചെയ്യുന്ന സ്ഥാപനം കഴിഞ്ഞ ഡിസംബര്‍ മുതല്‍ ശമ്പളം നല്‍കാന്‍ കഴിയാത്ത സ്ഥിതിയിലായിരുന്നു. കെഎസ്ഇബി വൈദ്യുതി കുടിശികയുടെ പേരില്‍ സ്ഥാപനത്തിന്റെ വൈദ്യുതി കണക്ഷന്‍ വിഛേദിച്ചതോടെ പ്രവര്‍ത്തനം നിലച്ചു. തൊഴില്‍ നിഷേധിക്കപ്പെടുന്ന സാഹചര്യത്തില്‍ പാര്‍ലമെന്റ്   തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുവാനുള്ള ആലോചനയിലാണ് തൊഴിലാളി യൂണിയനുകള്‍. യൂണിയന്‍ ജനറല്‍ സെക്രട്ടറി അഡ്വക്കേറ്റ് ഗോപകുമാര്‍, വര്‍ക്കിംഗ് പ്രസിഡണ്ട് സക്കറിയാസ് സേവിയര്‍, കെ ടി യു സി സെക്രട്ടറി ബെന്നി ജോര്‍ജ്, ഐഎന്‍ടിയുസി സെക്രട്ടറി കെ. സി. രാജീവ്, വൈസ് പ്രസിഡണ്ട് അജിത് കുമാര്‍, ഗിരിജാ മണി, ദിലീപ് കുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.




Post a Comment

0 Comments