Breaking...

9/recent/ticker-posts

Header Ads Widget

വിഷു മഹോത്സവത്തിന് തുടക്കമായി.



കുറുമുള്ളൂര്‍ വീര്യംകുളങ്ങര ഭഗവതി ക്ഷേത്രത്തില്‍ വിഷു മഹോത്സവത്തിന്  തുടക്കമായി. ഉത്സവാഘോഷങ്ങളോടനുബന്ധിച്ച് വെള്ളിയാഴ്ച രാവിലെ 9. 30- ന് കലശാഭിഷേകം നടന്നു. തന്ത്രി കടിയക്കോല്‍ കൃഷ്ണന്‍ നമ്പൂതിരി മുഖ്യ കാര്‍മികത്വം വഹിച്ചു. 10.45 -ന് സര്‍പ്പ  പൂജകള്‍ നടന്നു. ശനിയാഴ്ച രാവിലെ 9 30ന് പൊങ്കാല സമര്‍പ്പണച്ചടങ്ങുകള്‍ നടക്കും. 14-ന് ഞായറാഴ്ച പുലര്‍ച്ചെ അഞ്ചിന് വിഷുക്കണി ദര്‍ശനം. എട്ടിന് എഴുന്നള്ളത്ത് പുറപ്പാട്, 11-ന് ഭക്തിഗാനമേള. വൈകിട്ട് ആറിന് താലപ്പൊലി ഘോഷയാത്ര, ഏഴിന് മ്യൂസിക് നിലാ എന്നിവയും നടക്കും.




Post a Comment

0 Comments