Breaking...

9/recent/ticker-posts

Header Ads Widget

ചാഴികാടനായി ബൈക്ക് റാലിയും പ്രകടനവുമായി കുറവിലങ്ങാട് എൽഡിഎഫ്


കലാശക്കൊട്ടിന് മുൻപേ തോമസ് ചാഴികാടനായി ബൈക്ക് റാലിയും പ്രകടനവും നടത്തി എൽഡിഎഫ്. കോഴാ സെന്റ് ജോസഫ് കപ്പേള ജംഗ്ഷനിൽ നിന്നാരംഭിച്ച ഇരുചക്രവാഹനറാലിയിൽ നൂറുകണക്കിന് വാഹനങ്ങളാണ ്പങ്കെടുത്തത്. മുന്നണി നേതാക്കളും പ്രവർത്തകരുമടക്കം സംഘശക്തി വിളിച്ചറിയിച്ച് നടത്തിയ റാലി വലിയ ആവേശമാണ് സമ്മാനിച്ചത്.




ബൈക്ക് റാലി സമാപിച്ചതോടെ പെയ്തിറങ്ങിയ പ്രകൃതിയ്‌ക്കൊപ്പം മുദ്രാവാക്യം വിളികളും ജയ് വിളികളുമായി നൂറുകണക്കിന് പ്രവർത്തകർ പങ്കുചേർന്ന പ്രകടനവും നടത്തി. സയൻസ് സിറ്റിയടക്കമുള്ള വലിയ വികസനമുന്നേറ്റത്തിന് നാടിനൊപ്പം നിന്ന തോമസ് ചാഴികാടനോടുള്ള നന്ദിയായി മുദ്രാവാക്യങ്ങളും ഉയർന്നു. വികസനനായകന് വോട്ട് നൽകണമെന്ന അഭ്യർത്ഥനയാണ് റാലിയിലുടെനീളം മുഴങ്ങിയത്.


എൽഡിഎഫ് നേതാക്കളായ സിബി മാണി, സദാനന്ദശങ്കർ, എ.എൻ ബാലകൃഷ്ണൻ, പി.സി കുര്യൻ, കെ. രവികുമാർ, പ്രഫ. പി.ജെ സിറിയക്, ടി.എസ്.എൻ ഇളയത്, ഡാർളി ജോജി, വിനു കുര്യൻ തുടങ്ങിയവർ പ്രസംഗിച്ചു. റാലിയെ തുടർന്ന് ഡിജെ നൈറ്റും നടത്തി.




Post a Comment

0 Comments